ലക്ഷദ്വീപില് പുതിയ വിമാനത്താവളം വരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്ശത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാര് വിമര്ശിച്ച് രംഗതെത്തിയിരുന്നു.

dot image

കവരത്തി: ലക്ഷദ്വീപില് പുതിയ വിമാനത്താവളം നിര്മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്ക്കാര്. മിനിക്കോയിലാണ് വിമനത്താവളം പണിയുക. യുദ്ധവിമാനങ്ങള്, മറ്റ് സൈനിക വിമാനങ്ങള്, വാണിജ്യ വിമാനങ്ങള് എന്നിവയ്ക്ക് പ്രാപ്തമായ എയര്ഫീല്ഡ് നിര്മ്മിക്കാനാണ് പദ്ധതി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്ശത്തിന് പിന്നാലെ മാലദ്വീപ് മന്ത്രിമാര് വിമര്ശിച്ച് രംഗതെത്തിയിരുന്നു. ഇതിനെ തുടര്ന്ന് ബോളിവുഡ് നടന്മാരടക്കമുള്ളവര് മാലദ്വീപിനെ ഉപേക്ഷിക്കാനും ലക്ഷദ്വീപിനെ സ്വീകരിക്കാനും ആഹ്വാനം ചെയ്തിരുന്നു. വിഷയം വലിയ ചര്ച്ചയായി നില്ക്കുന്ന അതേ സമയത്താണ് പുതിയ വിമാനത്താവളം കേന്ദ്രം നിര്മ്മിക്കുന്ന എന്ന റിപ്പോര്ട്ടുകള് വരുന്നത്.

മറ്റ് വികസന പദ്ധതികളും അണിയറയില് നടക്കുന്നുണ്ട്. 2026ന് മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്ട്ടുകള് ലക്ഷദ്വീപില് ആരംഭിക്കും. സുഹേലി ദ്വീപില് നിര്മ്മിക്കുന്ന താജിന്റെ റിസോര്ട്ടില് 110 മുറികളും 60 ബീച്ച് വില്ലകളും 50 വാട്ടര് വില്ലകളുമുണ്ട്. കടമത്തിലെ താജ് ഹോട്ടലില് 110 മുറികളും 75 ബീച്ച് വില്ലകളും 35 വാട്ടര് വില്ലകളുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us