പവൻ കല്യാണിനെ സന്ദർശിച്ച് അമ്പാട്ടി റായിഡു; ജനസേന പാർട്ടിയിൽ ചേരും?

ആന്ധ്രാ പ്രദേശിന് വേണ്ടിയാണ് താൻ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നതെന്നും റായിഡു

dot image

ഹൈദരാബാദ്: വീണ്ടും ട്വിസ്റ്റുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ജഗ്മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് വിട്ടതിന് പിന്നാലെ പവൻ കല്യാണിനെ സന്ദർശിച്ചിരിക്കുകയാണ് റായിഡു. പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽ റായിഡു ചേരുമെന്ന് സൂചനകളുണ്ട്. പവന്റെയും തന്റെയും ആശയങ്ങൾ ഒരുപോലെയെന്ന് അമ്പാട്ടി റായിഡു പ്രതികരിച്ചു.

ആന്ധ്രാപ്രദേശിന് വേണ്ടിയാണ് താൻ വൈഎസ്ആർ കോൺഗ്രസിൽ ചേർന്നത്. താൻ ആന്ധ്രയിലെ താഴേതട്ടിലെ ജനങ്ങളുമായി സംസാരിച്ചു. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി. എന്നാൽ ചില കാരണങ്ങളാൽ താൻ വൈഎസ്ആർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. താൻ പ്രവർത്തിക്കേണ്ടത് വൈഎസ്ആർ കോൺഗ്രസിൽ അല്ലെന്ന് തനിക്ക് മനസിലായി. പവനും താനും ഒരുപാട് സമയം രാഷ്ട്രീയം സംസാരിച്ചതായും അമ്പാട്ടി റായിഡു വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ മുൻ ക്രിക്കറ്റ് താരത്തിന് എട്ട് വർഷം തടവ്

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെയാണ് ഇന്ത്യൻ മുൻ താരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നത്. ദുബായിൽ ട്വന്റി 20 ലീഗിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുവാനായി വൈഎസ്ആർ കോൺഗ്രസിൽ നിന്ന് രാജിവെച്ചെന്നാണ് രാഷ്ട്രീയലോകം വിലയിരുത്തിയത്. എന്നാൽ മുമ്പ് റായിഡു പറഞ്ഞിരുന്നത് രാഷ്ട്രീയത്തിലെ വരും കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us