ന്യൂഡൽഹി: 2016-ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഏഴു വർഷത്തിനു ശേഷം കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില് നിന്ന് പോര്ട്ട് ബ്ലയറിലേക്ക് പോയ എ എന് 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് നിലവിൽ ചെന്നെെ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ കണ്ടെത്തിയിരിക്കുന്നത്.
ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 2016 ജൂലെെ 22-ന് രാവിലെ 8.30-നാണ് വിമാനം ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. എന്നാൽ 9:12 ഓടെ ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.
വിറക് ശേഖരിക്കാൻ പോയ നാല് പേരെ കാണാതായി; മണിപ്പൂരിൽ വീണ്ടും വെടിവെപ്പ് നടന്നതായി റിപ്പോർട്ട്11.30-ന് വിമാനം പോർട്ട്ബ്ലയറിൽ ഇറങ്ങേണ്ടതായിരുന്നു. രാജ്യം അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യമാണ് വിമാനം കാണാതായതിന് പിന്നാലെ നടത്തിയത്. ഫലമില്ലാതായതോടെ 29 പേർ മരിച്ചതായി കണക്കാക്കുകയായിരുന്നു.