രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം

ഉത്തർപ്രദേശ് പിസിസി തിങ്കളാഴ്ച അയോധ്യ സന്ദർശിക്കും

dot image

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം. സമാജ് വാദി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന കർസേവകരുടെ കുടുംബങ്ങളുടെ ആവശ്യം തള്ളിയാണ് ക്ഷണം. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെ ക്ഷണിച്ചതായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.

സമാജ് വാദി പാർട്ടിയെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന ആവശ്യവുമായി രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി വെടിയേറ്റ് മരിച്ച കർസേവകരുടെ കുടുംബങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കും എന്നതാണ് സമാജ്വാദി പാർട്ടിയുടെ നിലപാട്. അതേസമയം, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് മാത്രമാണ് കോൺഗ്രസ് ബഹിഷ്കരിച്ചിരിക്കുന്നത്. കൂടുതൽ കോൺഗ്രസ് നേതാക്കൾ അയോധ്യ സന്ദർശിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം.

മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന് നാലാം തവണയും ഇഡി നോട്ടീസ്; നോട്ടീസയച്ചാൽ ഹാജരാകണമെന്ന് ബിജെപി

പ്രതിഷ്ഠാ ചടങ്ങിന് മുൻപോ ശേഷമോ ആയിരിക്കും നേതാക്കൾ പോവുക. ഉത്തർപ്രദേശ് പിസിസി തിങ്കളാഴ്ച അയോധ്യ സന്ദർശിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോധ്യ സന്ദർശിക്കും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഗവർണർക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ഉണ്ട്. 22-ന് വലിയ തിരക്കുണ്ടാകുമെന്നത് കണക്കിലെടുത്താണ് ഗവർണർ നേരത്തെ അയോധ്യ സന്ദർശിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us