'കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കും'; മോദിയെ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി

ജെ പി നദ്ദ, പിയൂഷ് ഗോയൽ, അമിത് ഷാ, എന്നിവരുമായും തുഷാർ ചർച്ച നടത്തും

dot image

ന്യൂഡൽഹി: ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരളഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. അരമണിക്കൂറോളം നീണ്ട സന്ദർശനത്തിൽ കേരള രാഷ്ട്രീയം, ലോക്സഭാ തിരഞ്ഞെടുപ്പ്, രാമ ക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

മല്ലികാര്ജ്ജുന് ഖാര്ഗെ ഇന്ഡ്യാ മുന്നണി അധ്യക്ഷന്; പദവി നിരസിച്ച് നിതീഷ് കുമാര്

കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സജീവമാക്കാൻ കൂടുതൽ കാര്യ പ്രാപ്തിയോടെയുള്ള പ്രവർത്തനങ്ങൾ എൻഡിഎയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതിന് ഉതകുന്ന പരിപാടികളും പദ്ധതികളും രൂപീകരിച്ചതായും തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരും ദിവസങ്ങളിൽ ബിജെപി അഖിലേന്ത്യ അധ്യക്ഷൻ ജെ പി നദ്ദ, പിയൂഷ് ഗോയൽ, അമിത് ഷാ, എന്നിവരുമായും തുഷാർ ചർച്ച നടത്തും.

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്. തുഷാറിന്റെ ഭാര്യ ആശ തുഷാർ, അനിരുദ്ധ് കാർത്തികേയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

https://www.youtube.com/watch?v=hJ4yHiCvsEk&t=2s
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us