'വെറും പ്രഹസനം'; മിലിന്ദ് ദിയോറയുടെ രാജിസമയം നിശ്ചയിച്ചത് പ്രധാനമന്ത്രിയെന്ന് കോൺഗ്രസ്

'ഇതൊന്നും തങ്ങളുടെ പാർട്ടിയെ ഒരിക്കലും ബാധിക്കില്ല'

dot image

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മിലിന്ദ് ദിയോറയുടെ രാജിസമയം നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോൺഗ്രസ്. മുംബൈ സൗത്ത് സീറ്റ് ലഭിക്കാനുളള മിലിന്ദിന്റെ ആവശ്യത്തെ പ്രഹസനം എന്നുമാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. മുംബൈ സൗത്തിൽ ശിവസേന താക്കറെ വിഭാഗം മത്സരിക്കുന്നതിലുളള തന്റെ ആശങ്ക രാഹുൽ ഗാന്ധിയുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്ന് മിലിന്ദ് രാജുക്ക് മുമ്പ് വിളിച്ചപ്പോൾ പറഞ്ഞതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

വെളളിയാഴ്ച രാവിലെ അദ്ദേഹം എനിക്ക് സന്ദേശമയച്ചു. ശേഷം ഉച്ചക്ക് 2.47 ന് നിങ്ങൾ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞാൻ തിരിച്ചു വിളിച്ചു ചോദിച്ചു. അത് ശിവസേനയുടെ സിറ്റിംഗ് സീറ്റ് ആണ് എന്ന് അറിയാമെന്നും മിലിന്ദ് പറഞ്ഞു. ഇതേപറ്റി രാഹുൽ ഗാന്ധിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്നും രാഹുൽ ഗാന്ധിയെ ഇക്കാര്യം ബോധിപ്പിക്കണമെന്നും മിലിന്ദ് ആവശ്യപ്പെട്ടതായി ജയറാം രമേശ് വ്യക്തമാക്കി. തീർച്ചയായും ഇത് എല്ലാം ഒരു പ്രഹസനമായിരുന്നു. അദ്ദേഹം നേരത്തെ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു. രാജിവെക്കേണ്ട സമയം നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ജയറാം രമേശ് ആരോപിച്ചു.

മിലിന്ദ് ദിയോറയുടെ രാജി കോൺഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല. ഒരു മിലിന്ദ് ദിയോറ പോയാൽ ആയിരം മിലിന്ദ് ദിയോറമാർ കോൺഗ്രസിൽ ചേരും. ഇതൊന്നും ഒരിക്കലും തങ്ങളുടെ പാർട്ടിയെ ബാധിക്കില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു, മത്സരിക്കുമെന്ന് ശിവസേന; മിലിന്ദ് കോണ്ഗ്രസ് വിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെയാണ് കോണ്ഗ്രസില് നിന്നുള്ള ദിയോറയുടെ രാജി. മുംബൈ സൗത്ത് ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തര്ക്കമാണ് രാജിയില് കലാശിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് മിലിന്ദ് ദിയോറ. സൗത്ത് മുംബൈയില് നിന്നും കോണ്ഗ്രസ് ടിക്കറ്റില് സ്ഥിരമായി വിജയിച്ച നേതാവാണ് മുരളി ദിയോറ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാല് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം മത്സരിച്ച് ഉദ്ദവ് താക്കറേ ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്.

വരുന്ന തിരഞ്ഞെടുപ്പിലും തങ്ങള് തന്നെ മണ്ഡലത്തില് മത്സരിക്കുമെന്ന് ശിവസേന പറഞ്ഞിരുന്നു. മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില് കോണ്ഗ്രസ് സഖ്യകക്ഷിയായ ഉദ്ദവ് താക്കറേ ശിവസേന അവകാശവാദം ഉന്നയിച്ചതില് മിലിന്ദ് പ്രതിഷേധം അറിയിച്ചിരുന്നു.ഇതേ തുടര്ന്നാണ് 2014ന് മുമ്പ് ഈ മണ്ഡലത്തില് നിന്നുള്ള എംപിയായിരുന്ന മിലിന്ദ് ദിയോറ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് വേണ്ടി ഏക്നാഥ് ഷിന്ഡെയുടെ ശിവസേനയില് ചേര്ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള് ഉയര്ന്നത്. ശനിയാഴ്ച ഈ അഭ്യൂഹങ്ങള് മിലിന്ദ് തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഞായറാഴ്ച ഷിന്ഡേ ശിവസേനയില് ചേരുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us