അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

ശ്വാസകോശം മാറ്റിവച്ചതിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

dot image

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹോദരി അന്തരിച്ചു. അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരി ബെൻ ഷാ ആണ് മരിച്ചത്. ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിവച്ചതിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

മുംബൈയിൽ നിന്ന് വിമാന മാർഗം അഹമ്മദാബാദിലെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരിയുടെ വിയോഗത്തെ തുടർന്ന് അമിത് ഷായുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി അമിത് ഷാ അഹമ്മദാബാദിൽ ഉണ്ടായിരുന്നു. എന്നാൽ പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us