ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബഹുജന് സമാജ് പാര്ട്ടി (ബിഎസ്പി) നേതാവ് മായാവതി. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യങ്ങളുണ്ടായിട്ടും ഗുണം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്ട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യം മായാവതി തള്ളിക്കളയുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ആലോചിക്കാമെന്നായിരുന്നു മായാവതിയുടെ മറുപടി.
“പിന്നാക്ക സമുദായങ്ങൾ, ദളിതർ, ആദിവാസികൾ, മുസ്ലിങ്ങൾ എന്നിവരുടെ പിന്തുണയോടെ 2007-ൽ യുപിയിൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചു, അതുൾക്കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ജാതീയതയിലും വർഗീയതയിലും വിശ്വസിക്കുന്നവരിൽ നിന്ന് ഞങ്ങൾ അകലം പാലിക്കും. ബിഎസ്പിക്ക് അനുകൂലമായ വിധി ലഭിക്കാൻ ഞങ്ങൾ പൂർണ ശക്തിയോടെ പ്രവർത്തിക്കും”, അവർ കൂട്ടിച്ചേർത്തു.
'രാഷ്ട്രീയം കാണുന്നത് ബിജെപിയുടെ തകരാര്'; അയോധ്യയില് സന്ദര്ശനം നടത്തി കോണ്ഗ്രസ് നേതാക്കള്കഴിഞ്ഞ ഡിസംബറിൽ അനന്തരവൻ ആകാശ് ആനന്ദിനെ മായാവതി പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി മായാവതി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആകാശിനാണ്. 1990-2000 കാലഘട്ടത്തില് ഉത്തര്പ്രദേശിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്ട്ടികളില് ഒന്നായിരുന്നു മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി.