ന്യൂഡല്ഹി: വൈ എസ് ശര്മ്മിള ആന്ധ്രപ്രദേശ് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയാവുമെന്ന് റിപ്പോര്ട്ട്. നിലവിലെ കോണ്ഗ്രസ് അദ്ധ്യക്ഷനായ ഗിഡുഘു രുദ്ര രാദു ഇന്ന് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇത് ശര്മ്മിളക്ക് അദ്ധ്യക്ഷ സ്ഥാനം നല്കുന്നതിന് വേണ്ടിയാണെന്നാണ് വിവരം.
തൃശ്ശൂരില് കോണ്ഗ്രസ് മഹാസമ്മേളനം നടത്തുന്നു; ലക്ഷം പേര് പങ്കെടുക്കുംനേരത്തെ സംസ്ഥാനത്തെ നിരവധി കോണ്ഗ്രസ് നേതാക്കള് ശര്മ്മിളയോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനും തിരഞ്ഞെടുപ്പില് മത്സരിക്കുവാനും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല് ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ശര്മ്മിള ചെയ്തിരുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാമെന്നും സഹോദരനായ വൈ എസ് ജഗന്മോഹന് റെഡ്ഡിയോട് നേരിട്ട് ഏറ്റുമുട്ടാന് ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് ശര്മ്മിള സ്വീകരിച്ചിരുന്നത്.
എന്നാല് ഇപ്പോള് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്ട്ട്. മൂന്ന് മാസം കഴിഞ്ഞാല് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില് ശര്മ്മിളയിലൂടെ നേട്ടം കൊയ്യാമെന്നാണ് കോണ്ഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.
കേന്ദ്ര വാര് റൂം യുവനിരയെ ഏല്പ്പിച്ച് കോണ്ഗ്രസ്; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് സജീവം