വൈ എസ് ശര്മ്മിള ആന്ധ്രപ്രദേശ് കോണ്ഗ്രസ് അദ്ധ്യക്ഷ

കോണ്ഗ്രസ് അദ്ധ്യക്ഷനായിരുന്ന ഗിഡുഘു രുദ്ര രാദു ഇന്നലെ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

dot image

ന്യൂഡല്ഹി: വൈ എസ് ശര്മ്മിള ആന്ധ്രപ്രദേശ് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ. ഇന്നാണ് സംസ്ഥാനത്തെ പുതിയ അദ്ധ്യക്ഷയെ എഐസിസി പ്രഖ്യാപിച്ചത്. കോണ്ഗ്രസ് അദ്ധ്യക്ഷനായിരുന്ന ഗിഡുഘു രുദ്ര രാദു ഇന്നലെ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഗിഡുഗു രുദ്ര രാജുവിനെ കോണ്ഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി

നേരത്തെ സംസ്ഥാനത്തെ നിരവധി കോണ്ഗ്രസ് നേതാക്കള് ശര്മ്മിളയോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനും തിരഞ്ഞെടുപ്പില് മത്സരിക്കുവാനും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല് ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ശര്മ്മിള ചെയ്തിരുന്നത്. രാജ്യസഭയിലേക്ക് മത്സരിക്കാമെന്നും സഹോദരനായ വൈ എസ് ജഗന്മോഹന് റെഡ്ഡിയോട് നേരിട്ട് ഏറ്റുമുട്ടാന് ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് ശര്മ്മിള സ്വീകരിച്ചിരുന്നത്.

എന്നാല് ഇപ്പോള് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന് തയ്യാറായിരിക്കുന്നു എന്നാണ് റിപ്പോര്ട്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ശര്മ്മിളയുടെ സഹോദരനുമായ വൈ എസ് ജഗന് മോഹന് റെഡ്ഡിയ്ക്ക് മികച്ച എതിരാളിയെ സമ്മാനിക്കുക എന്നതാണ് ശര്മ്മിളയിലൂടെ കോണ്ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ തെലങ്കാന കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചാണ് ശര്മ്മിള പ്രവര്ത്തിച്ചിരുന്നത്. തെലങ്കാനയിലെ കോണ്ഗ്രസില് പ്രധാനപ്പെട്ട സ്ഥാനമായിരുന്നു ശര്മ്മിള ആവശ്യപ്പെട്ടിരുന്നത്. എന്നാല് അതിന് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം സമ്മതിച്ചിരുന്നില്ല. അതിനെ തുടര്ന്ന് ചര്ച്ചകള് നിലച്ചിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ചര്ച്ചകള് വീണ്ടും ആരംഭിച്ചത്.മൂന്ന് മാസം കഴിഞ്ഞാല് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില് ശര്മ്മിളയിലൂടെ നേട്ടം കൊയ്യാമെന്നാണ് കോണ്ഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.

dot image
To advertise here,contact us
dot image