ഇംഫാൽ: മണിപ്പൂരിലെ മോറെയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു. തഖെല്ലംബം സൈലേഷ്വോറെ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പൊലീസുകാരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ വാങ്ഖേം സോമോർജിത് മീതേയ് എന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ശക്തമായ വെടിവെപ്പുണ്ടായി. അക്രമികൾ ഗ്രനേഡും ആർപിജി ഷെല്ലുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് മോറെ.
ഒക്ടോബറിൽ ചിങ്തം ആനന്ദ് കുമാർ എന്ന പൊലീസ് ഓഫീസർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് കുക്കി വിഭാഗക്കാരെ അറസറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോറെയിൽ സംഘർഷമുണ്ടായത്. അറസ്റ്റിൽ മോറെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുക്കി ഇൻപി തെങ്നൗപൽ സംഘടന അപലപിച്ചിരുന്നു.
ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തില്: രാഹുല് ഗാന്ധിമണിപ്പൂർ പൊലീസ് തങ്ങളുടെ അംഗങ്ങളെ അക്രമിച്ചതായി കുക്കി ഗോത്ര വിഭാഗം ആരോപിച്ചു. എന്നാൽ ഈ ആരോപണം പൊലീസ് നിഷേധിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം കുക്കി വിഭാഗക്കാരാണ് മോറെയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യ-മ്യാൻമാർ അതിർത്തിയിലെ വ്യാപാര കേന്ദ്രമാണ് മോറെ.