ലഖ്നൗ: ബാബറി തർക്കത്തിൽ വിധി പറഞ്ഞ ജഡ്ജിമാർക്കും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വിധി പുറപ്പെടുവിച്ച അഞ്ച് ജഡ്ജിമാർക്ക് ആണ് ക്ഷണം ലഭിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, 2019-21 കാലഘട്ടത്തിൽ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് അബ്ദുൽ നസീർ എന്നിവർക്ക് ആണ് ക്ഷണം ലഭിച്ചത്.
പ്രധാന അഭിഭാഷകർ അടക്കം 50 പേർക്ക് ക്ഷണം ലഭിച്ചതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ടായിരുന്നു അന്നത്തെ വിധി. പകരം അഞ്ച് ഏക്കർ ഭൂമി പള്ളി പണിയാൻ വിട്ടുനൽകണമെന്നും കോടതി വിധിച്ചു. 1992 ഡിസംബർ ആറിനാണ് രാമക്ഷേത്രം തകർക്കപ്പെട്ടത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് രാജ്യത്തെ സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും അർദ്ധ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ഭരണഘടനയ്ക്കും സുപ്രീംകോടതി മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണെന്ന് സിപിഐഎം വിമർശിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പരിപാടിയാണെന്നായിരുന്നു ചടങ്ങിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം.
'രാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം ‘ഗോധ്ര’ പോലെയുള്ള സംഭവങ്ങളുണ്ടാകാൻ സാധ്യത'; വിമർശനവുമായി താക്കറെനിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതിനെ വിമർശിച്ച് ശങ്കരാചാര്യന്മാർ രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്നും ശങ്കരാചാര്യന്മാർ അറിയിച്ചു. പ്രതിഷ്ഠാ ദിനത്തില് വീടുകളില് വിളക്ക് കൊളുത്താനും പാവപ്പെട്ടവര്ക്ക് ഭക്ഷണം നല്കാനും മന്ത്രിമാര്ക്ക് കേന്ദ്ര സർക്കാർ നിര്ദേശം നൽകിയിട്ടുണ്ട്. ദീപാവലി പോലെ ആഘോഷിക്കാനാണ് നിര്ദേശം. ജനുവരി 22 ന് ശേഷം ക്ഷേത്രം പൊതുജനങ്ങള്ക്കായി തുറന്ന് കൊടുക്കുമ്പോള് സ്വന്തം നിയോജക മണ്ഡലങ്ങളിലെ ജനങ്ങള്ക്ക് അയോധ്യയിലേക്കുള്ള യാത്ര നടത്താന് വേണ്ട ക്രമീകരണങ്ങള് ഒരുക്കാനും നിര്ദേശമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്നേദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.