'മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു, മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുന്നു'; ഖുശ്ബു

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് ഖുശ്ബു

dot image

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നു. അയോധ്യ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും അവർ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു.

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം

"മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു, പെയിന്റിംഗുകൾ ചെയ്യുകയും ഭജനകൾ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്. ഇതെല്ലം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുന്നു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്," അവർ കൂട്ടിച്ചേർത്തു. നേരത്തെ, തമിഴ്നാട് ഗവർണർ ആർഎൻ രവി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us