ന്യൂഡല്ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിന്റെ അന്തിമ റിപ്പോര്ട്ട് നിയമ കമ്മീഷന് അടുത്തയാഴ്ച്ച സമര്പ്പിക്കും. കമ്മീഷന് ഇക്കാര്യത്തില് അനുകൂല നിലപാടാണെന്നാണ് സൂചന. മുന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായ സമിതി റിപ്പോര്ട്ട് പരിശോധിക്കും. ശേഷം ഈ സമിതിയുടെ റിപ്പോര്ട്ട് രണ്ട് മാസത്തിനകം നല്കും.
ബിജെപി സ്ഥാനാര്ഥി പ്രഖ്യാപനം ഉടന്; കേരളത്തില് നാല് സ്ത്രീകള്, സാധ്യതാപട്ടിക ഇങ്ങനെതിരഞ്ഞെടുപ്പുകള് ഒരുമിച്ച് നടത്താന് ഭരണഘടന ഭേദഗതികള് ആവശ്യമായി വരും. ഇതുമായി ബന്ധപ്പെട്ട ആശങ്കകളും റിപ്പോര്ട്ടില് ഉണ്ടാവും. അതേസമയം ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അതിനെ ശക്തമായി എതിര്ക്കുമെന്നും കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ വ്യക്തമാക്കിയിട്ടുണ്ട്. രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില് രൂപീകരിച്ച സമിതി പിരിച്ചുവിടണമെന്നും സമിതി സെക്രട്ടറി നിതേന് ചന്ദ്രയ്ക്ക് അയച്ച കത്തില് ഖാര്ഗെ ആവശ്യപ്പെടുന്നുണ്ട്. സമിതിയില് പ്രതിപക്ഷ കക്ഷികള്ക്ക് മതിയായ പ്രാതിനിധ്യമില്ലെന്നും ഖാര്ഗെ ഉന്നയിക്കുന്നുണ്ട്.ഭരണഘടനയെയും ജനാധിപത്യത്തെയും തകിടംമറിക്കാന് മുന് രാഷ്ട്രപതിയുടെ ഓഫീസിനെ കേന്ദ്രസര്ക്കാര് ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഖാര്ഗെ പറഞ്ഞു.
ഭരണഘടനയെയും ജനാധിപത്യത്തെയും തകിടംമറിക്കാന് മുന് രാഷ്ട്രപതിയുടെ ഓഫീസിനെ കേന്ദ്രസര്ക്കാര് ദുരുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഖാര്ഗെ പറഞ്ഞു.