ഐസ്വാൾ: സായുധ സംഘം സൈനിക ക്യാമ്പ് അക്രമിച്ചതിനെ തുടർന്ന് രക്ഷതേടി ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമർ സൈന്യം. മിസോറാമിലെ ബൻദുക്ബൻക ഗ്രാമത്തിലേക്ക് ആണ് 276 അംഗ മ്യാൻമർ സൈന്യം എത്തിയത്. തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായാണ് സൈനികർ അതിർത്തി കടന്നിട്ടുളളത്. സൈനികരെ ബൻദുക്ബൻകയ്ക്ക് സമീപമുളള പർവയിലെ അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. സായുധ ഗ്രൂപ്പായ അരാകൻ ആർമി (എഎ) സൈനിക ക്യാമ്പ് കീഴടക്കിയതോടെയാണ് മ്യാൻമർ സൈന്യം ഇന്ത്യയിലേക്ക് കടന്നത്.
ഇന്ത്യക്കും മ്യാൻമറിനും ബംഗ്ലാദേശിനും ഇടയിൽ വരുന്ന സ്ഥലമാണ് ബൻദുക്ബൻക. ലോങ്ട്ലായ് ജില്ലയിലാണ് ബൻദുക്ബൻക ഗ്രാമം. 2021 ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നൂറുകണക്കിന് സൈനികരാണ് മിസോറാമിലേക്ക് കടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്; നിയമ കമ്മീഷന് അന്തിമ റിപ്പോര്ട്ട് അടുത്തയാഴ്ച്ച359 സൈനികരെ മ്യാൻമറിൽ നിന്ന് പിൻവലിച്ചതായും റിപ്പോർട്ടുണ്ട്. 104 സൈനികരെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി മണിപ്പൂരിലെ മൊറെയിലേക്ക് മാറ്റി. ഐസ്വാളിനടുത്തുള്ള ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് മ്യാൻമർ വ്യോമസേനയുടെ കാർഗോ, ട്രാൻസ്പോർട്ട് വിമാനങ്ങൾ വഴി ഈ മാസം ആദ്യം 255 സൈനികരെ തിരികെ മ്യാൻമറിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. മ്യാൻമറിൽ നിന്ന് എത്തിയ സൈനികരെ ഐസ്വാളിലേക്ക് എത്തിക്കും. അവിടെ നിന്ന് മ്യാൻമർ വ്യോമസേനയുടെ വിമാനത്തിൽ തുറമുഖ നഗരമായ സിറ്റ്വെയിലേക്ക് കൊണ്ടുപോകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.