രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ഇതുവരെ 49 പേർക്ക് ലഭിച്ചു, 17 പേർക്ക് പുരസ്കാരം ലഭിച്ചത് മരണാനന്തര ബഹുമതിയായി. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് പോരാടിയ നേതാവായ കര്പ്പൂരി താക്കൂറിനാണ് ഇത്തവണ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന പുരസ്കാരം ലഭിച്ചിരിക്കുന്നത്. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു കർപൂരി താക്കൂർ. ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകുന്നത്. 1970-71,1977-79 കാലങ്ങളിലാണ് അദ്ദേഹം ബിഹാറിൽ മുഖ്യമന്ത്രിയായിരുന്നത്. 1988 ഫെബ്രുവരി 17 ന് കർപ്പൂരി താക്കൂർ അന്തരിച്ചു.
ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് ഭാരത് രത്ന പുരസ്കാരംഇതുവരെ 49 പേർക്കാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ചത്. അതിൽ 17 പേർക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ഭാരതരത്ന നൽകിയത്. മാനുഷിക പ്രയത്നത്തിന്റെ ഏത് മേഖലയിലും മികച്ച സേവനത്തിനോ മികച്ച പ്രവർത്തനത്തിനോ ഉള്ള അംഗീകാരമായാണ് ഭാരത് രത്ന നൽകുന്നത്.
കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; നിർമ്മാണത്തിനുള്ള ഭൂമി കണ്ടെത്തിയതായി കെസിഎഇന്നുവരെയുള്ള ഭാരതരത്ന പുരസ്കാര ജേതാക്കളുടെ പട്ടിക
1 ചക്രവർത്തി രാജഗോപാലാചാരി (രാഷ്ട്രതന്ത്രജ്ഞൻ, എഴുത്തുകാരൻ, അഭിഭാഷകൻ, സ്വാതന്ത്ര്യ സമരസേനാനി) -1954
2 സർവേപ്പള്ളി രാധാകൃഷ്ണൻ (തത്ത്വചിന്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി) -1954
3 ചന്ദ്രശേഖര വെങ്കിട രാമൻ (ഭൗതിക ശാസ്ത്രജ്ഞൻ) -1954
4 ഭഗവാൻ ദാസ് (സ്വാതന്ത്ര്യ സമരസേനാനി, തത്ത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ) -1955
5 മോക്ഷഗുണ്ടം വിശ്വേശ്വരായ്യ (സിവിൽ എഞ്ചിനീയർ, രാഷ്ട്രതന്ത്രജ്ഞൻ, മൈസൂർ ദിവാൻ) -1955
6 ജവഹർലാൽ നെഹ്റു (സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരൻ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) -1955
7 ഗോവിന്ദ് ബല്ലഭ് പന്ത് (സ്വാതന്ത്ര്യ സമരസേനാനി) -1957
8 ധോണ്ടോ കേശവ് കാർവെ (സാമൂഹ്യ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ) -1958
9 ബിദാൻ ചന്ദ്ര റോയ് (വൈദ്യൻ, രാഷ്ട്രീയ നേതാവ്, മനുഷ്യസ്നേഹി, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പ്രവർത്തകൻ) -1961
10 പുരുഷോത്തം ദാസ് ടണ്ടൻ (സ്വാതന്ത്ര്യ സമരസേനാനി) -1961
11 രാജേന്ദ്ര പ്രസാദ് (സ്വാതന്ത്ര്യ പ്രവർത്തകൻ, അഭിഭാഷകൻ, രാഷ്ട്രതന്ത്രജ്ഞൻ, പണ്ഡിതൻ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി) -1962
12 സക്കീർ ഹുസൈൻ (സ്വാതന്ത്ര്യ പ്രവർത്തകൻ) -1963
13 പാണ്ഡുരംഗ് വാമൻ കെയ്ൻ (ഇൻഡോളജിസ്റ്റും സംസ്കൃത പണ്ഡിതൻ) -1963
14 ലാൽ ബഹാദൂർ ശാസ്ത്രി (സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) (മരണാനന്തരം) -1966
15 ഇന്ദിരാഗാന്ധി (രാഷ്ട്രീയ നേതാവ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) -1971
16 വരാഹഗിരി വെങ്കട ഗിരി (സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യയുടെ മുൻ പ്രസിഡൻ്റ്) -1975
17 കുമാരസ്വാമി കാമരാജ് (രാഷ്ട്രീയ നേതാവ്, മുൻ തമിഴ്നാട് മുഖ്യമന്ത്രി) (മരണാനന്തരം) -1976
18 മദർ തെരേസ (മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക) -1980
19 വിനോബ ഭാവെ (സ്വാതന്ത്ര്യ പ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ്) (മരണാനന്തരം) -1983
20 ഖാൻ അബ്ദുൾ ഗഫാർ ഖാൻ (സ്വാതന്ത്ര്യ സമരസേനാനി) -1987
21 എം ജി രാമചന്ദ്രൻ (രാഷ്ട്രീയ നേതാവ് , നടൻ) (മരണാനന്തരം) -1988
22 ഭീം റാവു റാംജി അംബേദ്കർ (സാമൂഹിക പരിഷ്കർത്താവ്) (മരണാനന്തരം) -1990
23 നെൽസൺ റോലിഹ്ലാഹ്ല മണ്ടേല (വർണ്ണവിവേചന വിരുദ്ധ പ്രവർത്തകൻ) -1990
24 രാജീവ് ഗാന്ധി (രാഷ്ട്രീയ നേതാവ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) (മരണാനന്തരം) -1991
25 സർദാർ വല്ലഭായ് പട്ടേൽ (സ്വാതന്ത്ര്യ സമരസേനാനി) (മരണാനന്തരം) -1991
26 മൊറാർജി രഞ്ചോദ്ജി ദേശായി (സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) -1991
27 മൗലാന അബുൽ കലാം ആസാദ് (സ്വാതന്ത്ര്യ സമരസേനാനി) (മരണാനന്തരം) -1992
28 ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ (വ്യവസായി) -1992
29 സത്യജിത് റേ (സംവിധായകൻ തിരക്കഥാകൃത്ത്) -1992
30 ഗുൽസാരി ലാൽ നന്ദ (ഇന്ത്യയുടെ മുൻ ആക്ടിംഗ് പ്രധാനമന്ത്രി) -1997
31 അരുണ ആസഫ് അലി (ഇന്ത്യൻ വിദ്യാഭ്യാസ പ്രവർത്തക, രാഷ്ട്രീയ നേതാവ്) (മരണാനന്തരം) -1997
32 എ പി ജെ അബ്ദുൾ കലാം (ഇന്ത്യയുടെ മുൻ രാഷ്ട്രപതി) -1997
33 മധുര ഷൺമുഖവടിവ് സുബ്ബുലക്ഷ്മി (ഇന്ത്യൻ ഗായകൻ) -1998
34 ചിദംബരം സുബ്രഹ്മണ്യം (ഇന്ത്യയുടെ മുൻ ധനമന്ത്രി) -1998
35 ജയപ്രകാശ് നാരായൺ (സ്വാതന്ത്ര്യ സമരസേനാനി, സോഷ്യലിസ്റ്റ്, രാഷ്ട്രീയ നേതാവ്) (മരണാനന്തരം) -1999
36 അമർത്യാ സെൻ (ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ) -1999
37 ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് (അസമിന്റെ ആദ്യ മുഖ്യമന്ത്രി) (മരണാനന്തരം) -1999
38 രവിശങ്കർ (ഇന്ത്യൻ സിത്താരിസ്റ്റ്, സംഗീതസംവിധായകൻ) -1999
39 ലതാ ദിനനാഥ് മങ്കേഷ്കർ (ഇന്ത്യൻ പിന്നണി ഗായകൻ) -2001
40 ഉസ്താദ് ബിസ്മില്ലാ ഖാൻ (ഇന്ത്യൻ സംഗീതജ്ഞൻ) -2001
41 ഭീംസെൻ ഗുരുരാജ് ജോഷി -2009
42 സി എൻ ആർ റാവു (ഇന്ത്യൻ രസതന്ത്രജ്ഞൻ) -2014
43 സച്ചിൻ രമേഷ് ടെണ്ടുൽക്കർ (ക്രിക്കറ്റ് താരം, മുൻ രാജ്യസഭാംഗം) -2014
44 അടൽ ബിഹാരി വാജ്പേയി (ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി) -2015
45 മദൻ മോഹൻ മാളവ്യ (ഇന്ത്യൻ പണ്ഡിതൻ-വിദ്യാഭ്യാസ പരിഷ്കർത്താവ് രാഷ്ട്രീയ നേതാവ്) (മരണാനന്തരം) -2015
46 നാനാജി ദേശ്മുഖ് (സാമൂഹിക പരിഷ്കർത്താവും രാഷ്ട്രീയ നേതാവ്) (മരണാനന്തരം) -2019
47 ഭൂപേന്ദ്ര കുമാർ ഹസാരിക (മരണാനന്തരം) -2019
48 പ്രണബ് മുഖർജി (ഇന്ത്യയുടെ 13-ാം രാഷ്ട്രപതി) -2019
49 കർപ്പൂരി താക്കൂർ (ബീഹാറിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി) (മരണാനന്തരം) -2024
നടികർ തിലകമല്ല, ഇനി 'നടികർ'; ടൊവിനോ-ഭാവന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്