പട്ന: ബിഹാര് മുന് മുഖ്യമന്ത്രി കര്പൂരി താക്കൂറിന് ഭാരത് രത്ന നല്കുന്നതില് സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്. കേന്ദ്രസര്ക്കാരിന്റേത് മികച്ച തീരുമാനമാണെന്നും സംസ്ഥാനം കാലങ്ങളായി ആവശ്യപ്പെടുന്നതാണെന്നും നിതീഷ് കുമാര് എക്സില് പങ്കുവെച്ചു.
'മുന് മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ അന്തരിച്ച കര്പൂരി താക്കൂര്ജിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ഭാരത് രത്ന' നല്കുന്നതില് സന്തോഷമുണ്ട്. കേന്ദ്ര സര്ക്കാരിന്റെ മികച്ച തീരുമാനമാണിത്. കര്പൂരി താക്കൂര്ജിയുടെ നൂറാം ജന്മവാര്ഷികത്തില് നല്കിയ ഈ പരമോന്നത ബഹുമതി ദലിതര്ക്കും അവഗണിക്കപ്പെട്ടവര്ക്കും ഇടയില് ആഹ്ളാദം ഉണ്ടാക്കും. അദ്ദേഹത്തിന് 'ഭാരത് രത്ന' നല്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. വര്ഷങ്ങളായുള്ള ആവശ്യമാണ് ഇന്ന് പൂര്ത്തീകരിച്ചിരിക്കുന്നത്.' നിതീഷ് കുമാര് ട്വിറ്ററില് കുറിച്ചു.
കണ്ടല ബാങ്ക്: ഭാസുംരാംഗൻ്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിജന് നായക് എന്നാണറിയപ്പെട്ടിരുന്ന കര്പൂരി താക്കൂര് ബിഹാറിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കര്പൂരി താക്കൂര് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പാവപ്പെട്ടവരുടെ നേതാവായി അറിയപ്പെടുന്ന കര്പ്പൂരി താക്കൂറാണ് പിന്നാക്ക വിഭാഗങ്ങള്ക്ക് സര്ക്കാര് ജോലിയില് 1978ല് സംവരണം ഏര്പ്പെടുത്തുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്ട്ടിയുടെ പ്രസിഡന്റായും കര്പ്പൂരി താക്കൂര് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഹാറില് നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതിഷ് കുമാര്, റാം വിലാസ് പസ്വാന്, ദേവേന്ദ്രപ്രസാദ് യാദവ് എന്നീ നേതാക്കളുടെ രാഷ്ട്രീയ ഗുരുനാഥനായി കണക്കാക്കപ്പെടുന്ന നേതാവാണ് അദ്ദേഹം.