പൂനെ ഫിലിംഇന്സ്റ്റിറ്റ്യൂട്ടില് വിദ്യാർത്ഥികള്ക്ക് മർദ്ദനം; ജയ്ശ്രീറാം വിളിച്ച് ബാനര് കത്തിച്ചു

ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

dot image

കൊച്ചി: പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് വിദ്യാര്ത്ഥികള്ക്ക് നേരെ ആക്രമണം. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം കാമ്പസിനുള്ളിലേക്ക് കടന്ന് വിദ്യാര്ത്ഥികളെ മര്ദ്ദിച്ചു. 'ബാബറിയെ ഓര്ക്കുന്നു, ജനാധിപത്യത്തിന്റെ മരണം' എന്ന പോസ്റ്ററുകള് അക്രമി സംഘം നശിപ്പിച്ചു. പരിക്കേറ്റ അഞ്ച് വിദ്യാര്ത്ഥികള് ആശുപത്രിയില് ചികിത്സ തേടി. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

'തിങ്കളാഴ്ച്ച കാമ്പസില് റീഡിംഗ് സെഷന്, അക്കാദമിക് സെഷന്, ബാബറി പൊളിച്ചതിന്റെ ഫോട്ടോ എക്സിബിഷന് എന്നിവയാണ് സംഘടിപ്പിച്ചത്. രാം കേ നാമിന്റെ പ്രദര്ശനവും നടന്നു. ഇന്ന് സംഘപരിവാറിന്റെ ഒരു കൂട്ടം കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയും വിദ്യാര്ത്ഥികളെ മര്ദ്ദിക്കുകയുമാണ് ഉണ്ടായത്. കൈയ്യില് കൊടിയുണ്ടായിരുന്നു. ജയ്ശ്രീരാം വിളിച്ചുകൊണ്ടാണ് അവര് എത്തിയത്. 20 ഓളം പേര് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഒരു എബിവിപി പ്രവര്ത്തകന് ഇന്സ്റ്റഗ്രാമില് പോസ്റ്റിട്ടിരുന്നു.' പുനെ ഇന്സ്റ്റിറ്റ്യൂട്ട് വിദ്യാര്ത്ഥി റിപ്പോര്ട്ടര് ലൈവിനോട് സ്ഥിരീകരിച്ചു.

കണ്ടല ബാങ്ക്: ഭാസുംരാംഗൻ്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ഇന്ന് ഉച്ചയോടെ മുദ്രാവാക്യം വിളിച്ചെത്തിയ വിവിധ വലതുപക്ഷ സംഘടനകളിലെ പ്രവര്ത്തകര് ബാനര് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. ഇതിനിടെ അക്രമികളും വിദ്യാര്ത്ഥികളും തമ്മില് സംഘര്ഷമുണ്ടായി സംഘര്ഷ വിവരം അറിഞ്ഞയുടന് സംഭവസ്ഥലത്തെത്തിയെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us