ഒമ്പത് ദിവസത്തെ ആന്ധ്ര പര്യടനം; ജഗൻ നടപ്പിലാക്കിയ ഒരു പദ്ധതി കാണിച്ച് തരൂ എന്ന് ശര്മിള

ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്ത് നിന്നാണ് അവര് ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്.

dot image

അമരാവതി: ആന്ധ്രാപ്രദേശ് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഒമ്പത് ദിവസത്തെ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ച് വൈ എസ് ശര്മിള. ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്ത് നിന്നാണ് അവര് ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. തന്റെ സഹോദരനും മുഖ്യമന്ത്രിയുമായ വൈ എസ് ജഗന് മോഹന് റെഡ്ഡി കഴിഞ്ഞ അഞ്ച് വര്ഷത്തില് സംസ്ഥാനത്ത് നടപ്പാക്കിയ ഏതെങ്കിലും ഒരു വികസന പദ്ധതി കാണിച്ച് തരൂ എന്ന് ശര്മിള വൈഎസ്ആര് കോണ്ഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു.

തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചാല് മാധ്യമ പ്രതിനിധികള്, ബുദ്ധിജീവികള്, മറ്റ് പ്രതിപക്ഷ പാര്ട്ടികള് എന്നിവര്ക്കൊപ്പമെത്തി താന് പദ്ധതി വിലയിരുത്താമെന്നും ശര്മിള പറഞ്ഞു. എന്ത് തരത്തിലുള്ള വികസനമാണ് ജഗന് ചെയ്തതെന്ന് തനിക്ക് പരിശോധിക്കണമെന്നും അവര് കൂട്ടിച്ചേര്ത്തു.

ചോദ്യപ്പേപ്പറിന് ഫീസ്:'കെഎസ്യു സമരം ചെയ്യേണ്ടത് അബ്ദുറബ്ബിന്റെ വീടിന് മുന്നിൽ' ശിവൻകുട്ടി

ആരോഗ്യ ശ്രീ, കാര്ഷിക മേഖലയ്ക്ക് സൗജന്യ വൈദ്യുതി വിതരണം തുടങ്ങിയ എല്ലാ ക്ഷേമ പദ്ധതികളും തന്റെ പിതാവും മുന് മുഖ്യമന്ത്രിയുമായ അന്തരിച്ച വൈ എസ് രാജശേഖര് റെഡ്ഡി രൂപകല്പന ചെയ്ത് നടപ്പിലാക്കിയതാണെന്നും ശര്മിള പറഞ്ഞു. 2003ല് വൈഎസ്ആര് തൻ്റെ മാരത്തണ് പദയാത്ര ഇച്ചപുരത്താണ് അവസാനിപ്പിച്ചത്. അന്ന് പാവപ്പെട്ടവരുടെ ദുരിതങ്ങള് അദ്ദേഹം നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ആ പാവങ്ങള്ക്കൊപ്പം നില്ക്കാനാണ് ഞാന് വീണ്ടും ഇവിടെയെത്തിയതെന്നും ശര്മിള വ്യക്തമാക്കി.

ഇഡി അയച്ച സമൻസ് കോടതി വിധിയുടെ അന്തഃസത്തയ്ക്ക് വിരുദ്ധം: തോമസ് ഐസക്ക്

ജഗനെതിരായ സിബിഐ കേസില് വൈഎസ്ആറിന്റെ പേര് ഉള്പ്പെടുത്തി കോണ്ഗ്രസ് വൈഎസ്ആറിനെ അപമാനിച്ചെന്ന ആരോപണം പിസിസി അധ്യക്ഷ നിഷേധിച്ചു. അത് അശ്രദ്ധമായി ചെയ്തതാണെന്ന് സോണിയ ഗാന്ധി തന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്നും, കോണ്ഗ്രസ് ഹൈക്കമാന്ഡിന് വൈഎസ്ആറിനോട് വളരെയധികം ബഹുമാനമുണ്ട്, അദ്ദേഹം നല്കിയ സംഭാവനകള് പാര്ട്ടി ഒരിക്കലും മറക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ശര്മിള കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us