അനുനയത്തിന് ആര്ജെഡി ശ്രമം; നിതീഷിനെ ഫോണില് ബന്ധപ്പെട്ട് ലാലു

കര്പ്പൂരി താക്കൂര് കാണിച്ച വഴി സ്വന്തം കുടുംബത്തില് നിന്നും വന്ന ആളുകള്ക്ക് പാര്ട്ടിയില് ഉന്നത സ്ഥാനം നല്കലായിരുന്നില്ല എന്നാണ് നിതീഷ് കുമാര് പറഞ്ഞത്

dot image

പട്ന: ബിഹാര് മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഫോണില് ബന്ധപ്പെട്ട് ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് എന്ഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോര്ട്ടുകള്ക്കിടെ അനുനയ ശ്രമത്തിന്റെ ഭാഗമായാണ് ലാലു പ്രസാദ് യാദവ് ബന്ധപ്പെട്ടതെന്നാണ് വിവരം. മുന് മുഖ്യമന്ത്രി കര്പ്പൂരി താക്കൂറിന്റെ ജന്മവാര്ഷിക പരിപാടിയില് നിതീഷ് കുമാര് നടത്തിയ പരാമര്ശത്തിനെതിരെ ആര്ജെഡി അധ്യക്ഷന് ലാലു പ്രസാദ് യാദവിന്റെ മകള് രോഹിണി ആചാര്യ എക്സില് പങ്കുവെച്ച പോസ്റ്റും നീക്കി.

കര്പ്പൂരി താക്കൂര് കാണിച്ച വഴി സ്വന്തം കുടുംബത്തില് നിന്നും വന്ന ആളുകള്ക്ക് പാര്ട്ടിയില് ഉന്നത സ്ഥാനം നല്കലായിരുന്നില്ല എന്നാണ് നിതീഷ് കുമാര് പറഞ്ഞത്. ഇത് ലാലു പ്രസാദ് യാദവിനെതിരെയാണെന്ന് അഭിപ്രായം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രോഹിണി പോസ്റ്റിട്ടത്.'പലപ്പോഴും, ആളുകള്ക്ക് സ്വന്തം പോരായ്മകള് കാണാന് കഴിയില്ല. പക്ഷെ ധിക്കാരത്തോടെ മറ്റുള്ളവര്ക്ക് നേരെ ചെളി എറിയുന്നത് തുടരുന്നു', എന്നടക്കമാണ് രോഹിണി കുറിച്ചത്.

'കുടുംബ പാര്ട്ടികള് യുവജന വിരുദ്ധര്, നിങ്ങളുടെ വോട്ട് ഭാവി തീരുമാനിക്കും'; യുവാക്കളോട് മോദി

എന്ഡിഎയിലേക്ക് മടങ്ങാന് നിതീഷിന് മുന്നില് ബിജെപി നിബന്ധനകള് വച്ചെന്നാണ് റിപ്പോര്ട്ടുകള്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് രാജിവെക്കണമെന്നാണ് പ്രധാന ഉപാധി. ബിഹാര് മന്ത്രിസഭ പിരിച്ചുവിട്ടേക്കും. നിയമസഭ പിരിച്ചുവിടുന്നതിനായി നിയമോപദേശം തേടുന്നുണ്ട്. നിതീഷിനെ എന്ഡിഎയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഡല്ഹിയില് തിരക്കിട്ട ചര്ച്ചകളാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us