സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു അന്ത്യം. കരളിലെ അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ശ്രീലങ്കയിൽ ചികിത്സയിലായിരുന്നു ഭവതരിണി. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി.
'ഭാരതി' എന്ന ചിത്രത്തിലെ ''മയിൽ പോല പൊന്ന് ഓന്ന്'' എന്ന് ഗാനത്തിന് 2000ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാര ലഭിച്ചിട്ടുണ്ട്. 'പൊന്മുടിപ്പുഴയോരത്ത്', 'മൈ ഡിയർ കുട്ടിച്ചാത്തൻ', 'കളിയൂഞ്ഞാൽ' എന്നീ മലയാളം സിനിമങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൃതദേഹം നാളെ ചെന്നൈയിലെത്തിക്കും. കാർത്തിക് ഇളയരാജ, യുവൻ ശങ്കർ രാജ എന്നിവരാണ് സഹോദരങ്ങൾ.
'റാസയ്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഭവതാരിണി പിന്നണി ഗായികയാകുന്നത്. ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സോഹദരങ്ങളായ കാർത്തിക് ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീത സംവിധാനത്തിലും ഭവതാരിണി പാടിയിട്ടുണ്ട്. 2002-ലാണ് സംഗീത സംവിധാന രംഗത്തേക്ക് ഭവകതാരിണി കടക്കുന്നത്. 'അവുന്ന' എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയും ഹിന്ദി ചിത്രമായ 'ഫിർ മിലേംഗ'യിലെ ഗാനത്തിനും ഈണമൊരുക്കി.