റിപ്പബ്ലിക് ദിനത്തിലെ പതാക നിവർത്തലും സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തലും; വ്യത്യാസമുണ്ട്

ഉയർത്തുന്നതും നിവർത്തുന്നതും ഒന്നിൻ്റെ പര്യായമാണെണ് പലരും കരുതുന്നുണ്ടെങ്കിലും ഇവ രണ്ടും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്

dot image

രാജ്യം ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിലെയും റിപ്പബ്ലിക് ദിനത്തിലെയും പതാക ഉയർത്തലിന് വ്യത്യാസമുണ്ടെന്ന് എത്ര പേർക്കറിയാം? രണ്ട് ചടങ്ങിനും പതാക ഉയർത്തുകയല്ലേ പിന്നെ എന്ത് വ്യത്യാസമെന്ന് ചിന്തിക്കാം, എന്നാല് വ്യത്യാസമുണ്ട്.

ഒന്ന് പതാക ഉയർത്തുകയെങ്കിൽ മറ്റൊന്ന് പതാക നിവർത്തലാണ്. പതാക സ്ഥാപിക്കുന്നതിലാണ് ഈ പ്രധാന വ്യത്യാസം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി കർത്തവ്യപഥിൽ പതാക നിവർത്തുന്നു.

അതായത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക കൊടിമരത്തിന് മുകളിലേക്ക് ഉയർത്തും. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള പതാക രാഷ്ട്രപതി അവിടെ വച്ചു തന്നെ ചരടിൽ വലിച്ചു നിവർത്തുകയാണ് ചെയ്യുന്നത്.

കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അഭിവാദ്യം ചെയ്ത് രാഷ്ട്രപതി, ചടങ്ങ് ആസ്വദിച്ച് ഫ്രഞ്ച് പ്രസിഡന്റ്

1950-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസത്തെ അടയാളപ്പെടുത്തുന്നതാണ് റിപ്പബ്ലിക് ദിനാഘോഷം. കൊളോണിയൽ ഭരണത്തിൽ നിന്ന് പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള മാറ്റത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള പ്രതീകാത്മക ആംഗ്യമായാണ് പതാക നിവർത്തുന്നത്. എന്നാൽ ഒരു പുതിയ രാഷ്ട്രത്തിൻ്റെ ഉദയം, ദേശസ്നേഹം, കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമാണ് സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us