'നാരീശക്തി' പ്രകടനമായി റിപ്പബ്ലിക് ദിനം; കരുത്തരായ വനിതാ സൈനികർ അണിനിരന്ന പരേഡ്

100 കലാകാരികളുടെ സംഗീത - വാദ്യോപകരണ കലാപ്രകടനങ്ങളോടെയായിരുന്നു റിപബ്ലിക് ദിന പരേഡിന്റെ തുടക്കം.

dot image

ഡൽഹി: നാരീശക്തി അഥവാ സ്ത്രീത്വത്തിന്റെ കരുത്ത് പ്രകടിപ്പിച്ച പരേഡാണ് റിപ്പബ്ലിക് ദിനത്തില് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കര, നാവിക, വ്യോമ സേനകളുടെയും പാരാമിലിട്ടറി വിഭാഗങ്ങളുടെയും സ്ത്രീ വിഭാഗങ്ങളാണ് കര്ത്തവ്യപഥില് മാര്ച്ച് നടത്തിയത്. 100 കലാകാരികളുടെ സംഗീത - വാദ്യോപകരണ കലാപ്രകടനങ്ങളോടെയായിരുന്നു റിപബ്ലിക് ദിന പരേഡിന്റെ തുടക്കം. 80 ശതമാനത്തിലധികം സ്ത്രീകളാണ് പരേഡില് അണിനിരന്നത്.

റിപബ്ലിക് ദിന പരേഡില് ഇതാദ്യമായാണ് സംഗീത - വാദ്യോപകരണങ്ങള് സ്ത്രീകള് അവതരിപ്പിച്ചത്. വിവിധ കലാമേഖലകളില് നിന്നുള്ള സ്ത്രീകള് കലാപ്രകടനം നയിച്ചു. ശംഖ്, നാദസ്വരം, നഗധാക് തുടങ്ങിയ സംഗീത - വാദ്യോപകരണങ്ങള് കലാകാരികള് അവതരിപ്പിച്ചു. തുടര്ന്ന് മൂന്ന് സൈനികവിഭാഗങ്ങളുടെയും പരേഡ് നടന്നു

മൂന്ന് സൈനിക വിഭാഗങ്ങള്ക്കും നായികയായത് ക്യാപ്റ്റന് സന്ധ്യ മഹ്ലയാണ്. സബ് ലഫ്റ്റനന്റ് ആശു യാദവ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് സൃഷ്ടി വര്മ്മ, ക്യാപ്റ്റന് ശരണ്യ റാവു എന്നിവര് യഥാക്രമം നാവിക, വ്യോമ, കരസേനകളെയും നയിച്ചു. രാജ്യത്തെ കേന്ദ്ര സായുധ പൊലീസ് സേനകളുടെയും വനിതാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു.

പാലക്കാട് സ്വദേശിയായ ഐപിഎസ് ഓഫീസര് ശ്വേത കെ സുഗതന് ഡല്ഹി പൊലീസിനെ നയിച്ചു. വനിതാ സൈനിക ഓഫീസര്മാര് കര്ത്തവ്യപഥില് അഭ്യാസ പ്രകടനങ്ങള് പ്രദര്ശിപ്പിച്ചു. രാജ്യത്തിന്റെ റിപബ്ലിക് ദിന പരേഡുകളില് ഇതാദ്യമായാണ് 80 ശതമാനത്തിലധികം സ്ത്രീകള് അണിനിരന്നത്.

കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അഭിവാദ്യം ചെയ്ത് രാഷ്ട്രപതി, ചടങ്ങ് ആസ്വദിച്ച് ഫ്രഞ്ച് പ്രസിഡന്റ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us