പട്ന: ബിഹാറിൽ രൂപീകരിച്ച ജനതാദൾ (യുണൈറ്റഡ്)-ബിജെപി സഖ്യം അധികകാലം നിലനിൽക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാറിലെ ജനങ്ങളെ നിതീഷ് കുമാർ വിഡ്ഢികളാക്കിയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ബിഹാറിൽ പുതുതായി രൂപീകരിച്ച സഖ്യം 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനിൽക്കില്ല. അതിനർത്ഥം ജെഡിയു-ബിജെപി സർക്കാരിന് ഒരു വർഷത്തെ ആയുസ് പോലും ഉണ്ടാകില്ലെന്നും പ്രശാന്ത് കിഷോർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ 20-ലധികം സീറ്റുകൾ നേടിയാൽ, ഞാൻ എൻ്റെ ജോലിയിൽ നിന്ന് വിരമിക്കും" പ്രശാന്ത് കിഷോർ പറഞ്ഞു. അടുത്ത ബിഹാർ തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറിൽ നാടകീയമായ നിരവധി സംഭവവികാസങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം ആറ് മാസത്തിനുള്ളിൽ അവ നിങ്ങൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറില് ബിജെപി - ജെഡിയു - എച്ച്എഎം സര്ക്കാര്; ഒരു സ്വതന്ത്രന്റെ പിന്തുണയും എന്ഡിഎയ്ക്ക്ഒൻപതാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ. നിതീഷ് കുമാറിനൊപ്പം എട്ട് മന്ത്രിമാര് കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മൂന്ന് ബിജെപി, മൂന്ന് ജെഡിയു ഒരു എച്ച്എഎം, ഒരു സ്വതന്ത്രന് എന്നിങ്ങനെയായിരിക്കും പുതിയ മന്ത്രിമാര്. സാമ്രാട്ട് ചൗധരിയും വിജയ് കുമാര് സിന്ഹയും ഉപമുഖ്യമന്ത്രിമാരാവും. അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിതീഷ് കുമാറിന്റെ രാജിയോടെ ആര്ജെഡി-കോണ്ഗ്രസ് പിന്തുണയിലുള്ള സഖ്യസര്ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്.