ക്രിക്കറ്റ് താരങ്ങളില് നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര

ചണ്ഡീഗഡില് നിന്ന് രാജ്കോട്ടിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു സംഭവം

dot image

ന്യൂഡല്ഹി: ക്രിക്കറ്റ് താരങ്ങളില് നിന്ന് മദ്യം പിടികൂടിയ സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്. അണ്ടര് 23 സൗരാഷ്ട്ര താരങ്ങളുടെ ബാഗില് നിന്നാണ് മദ്യം കണ്ടെത്തിയത്. ചണ്ഡീഗഡില് നിന്ന് രാജ്കോട്ടിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു സംഭവം.

ഹൈദരാബാദ് ടെസ്റ്റിലെ തോല്വി പണിയായി; ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പട്ടികയില് ഇന്ത്യ താഴേക്ക്

സി കെ നായിഡു ട്രോഫിയില് ചണ്ഡീഗഡിനെ തോല്പ്പിച്ച ശേഷം താരങ്ങള് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടീം സഞ്ചരിക്കുന്ന വിമാനത്തിന്റെ കാര്ഗോ ഏരിയയില് നിന്ന് വലിയ അളവിലുള്ള മദ്യക്കുപ്പികള് കണ്ടതാണ് സംശയം ജനിപ്പിച്ചത്. ചണ്ഡീഗഡ് വിമാനത്താവളത്തിലെ അധികൃതര് മദ്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

രണ്ടാം ടെസ്റ്റിന് ജഡേജ ഉണ്ടാകില്ല? സ്കാൻ റിപ്പോർട്ട് ഇന്ന്

തുടര്ന്നാണ് താരങ്ങള്ക്കെതിരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം പ്രഖ്യാപിച്ചത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പെര്മിറ്റുള്ളവര്ക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ള ഔട്ട്ലെറ്റുകളില് നിന്ന് ആല്ക്കഹോള് വാങ്ങാന് സാധിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us