ന്യൂഡല്ഹി: ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസില് ആര്ജെഡി നേതാവും ബിഹാര് ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനെ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ബിഹാര് പട്നയിലെ ഓഫീസില് വെച്ചാണ് ചോദ്യം ചെയ്യുക. ജനുവരി 19 നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് തേജസ്വി യാദവിന് നോട്ടീസ് ലഭിച്ചത്.
സമാനകേസില് തിങ്കളാഴ്ച്ച ലാലു പ്രസാദ് യാദവിനെയും അന്വേഷണ ഏജന്സി ചോദ്യം ചെയ്തിരുന്നു. പട്നയിലെ ഓഫീസില് 10 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മകളും കേസിലെ പ്രതിയുമായ മിഷാ ഭാരതിയും ലാലുവിനൊപ്പം ഓഫിസിലെത്തിയിരുന്നു. ആര്ജെഡി പ്രവര്ത്തകരും പട്നയിലെ ഓഫീസിന് മുന്നില് തടിച്ചുകൂടി പ്രതിഷേധിച്ചു. കേന്ദ്രസര്ക്കാരിനെതിരെ മുദ്രാവാക്യം ഉയര്ത്തിയായിരുന്നു പ്രതിഷേധം.
രണ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; മുഴുവന് പ്രതികള്ക്കും വധശിക്ഷലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്വേ മന്ത്രിയായിരുന്ന സമയത്ത് റെയില്വെ ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ കേസ്. 2004-2009 കാലത്ത് ലാലു പ്രസാദ് യാദവ് റെയില്വെ മന്ത്രിയായിരുന്ന കാലത്ത് റെയില്വെയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ്ഡ് തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം.