മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി; പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി ഹൈക്കോടതി

ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

dot image

ചെന്നൈ: മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ മൻസൂർ അലി ഖാന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. കേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ല. പിഴ അടയ്ക്കാമെന്ന് മൻസൂർ സമ്മതിച്ചിരുന്നുവെന്നും പിന്നീട് ആ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിർദേശം നൽകി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവർ രൂക്ഷമായ ഭാഷയിൽ നടനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൻസൂർ മാനനഷ്ട കേസ് നല്കിയത്. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്ക്കെതിരെ യഥാര്ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടിരുന്നു. താന് തമാശയായി പറഞ്ഞ കാര്യങ്ങള് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്സൂര് അലി ഖാന് കോടതിയിലെത്തിയത്. ഒരു കോടി രൂപയാണ് മന്സൂര് അലി ഖാന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ; ഹൈക്കോടതി നിർദേശം

എന്നാൽ പ്രശസ്തിക്കു വേണ്ടിയാണ് നടന് കേസുമായി സമീപിച്ചതെന്ന് വിമര്ശിച്ച കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. നടന്റെ സ്ത്രീ വിരുദ്ധ പരാമര്ശത്തില് കേസ് നല്കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പിഴത്തുക രണ്ടാഴ്ചക്കകം അഡയാര് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന് നല്കാനും ഉത്തരവിട്ടു. അന്ന് മൻസൂർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സിംഗില് ബഞ്ചിന്റെ ഉത്തരവിന് എതിരെ ഡിവിഷന് ബഞ്ചിനെ മൻസൂർ അലി ഖാന് സമീപിച്ചു. ആ ഹരജിയിന്മേലാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us