നിതീഷിൻ്റെ മടങ്ങിവരവ് തുണയാകും; ജെഡിയു-ബിജെപി സഖ്യത്തിന് 53%ത്തിന്റെ പിന്തുണയെന്ന് എന്ഡിടിവി സര്വെ

ആര്ജെഡി-ജെഡിയു നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന് സഖ്യം നിലനിന്നിരുന്നെങ്കില് ആര്ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് 35 ശതമാനം പേരാണ് അവരെ പിന്തുണക്കുന്നത്

dot image

ന്യൂഡൽഹി; നിതീഷ് കുമാറിന്റെ പാര്ട്ടി മഹാഗഡ്ബന്ധന് വിട്ട് എന്ഡിഎ സഖ്യത്തിനൊപ്പം ചേര്ന്നത് ബിഹാറില് ബിജെപിക്ക് നേട്ടമാകുമെന്ന് എന്ഡിടിവി അഭിപ്രായ സര്വെ. സര്വെയില് പങ്കെടുത്ത 53 ശതമാനം ആളുകളാണ് ബിജെപി-ജെഡിയു സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 23 ശതമാനം ആളുകള് ആര്ജെഡി-കോണ്ഗ്രസ്-ഇടതുപാര്ട്ടികളുടെ സഖ്യത്തെ പിന്തണയ്ക്കുമ്പോള് 18 ശതമാനം അഭിപ്രായം രേഖപ്പെടുത്താന് വിസമ്മതിച്ചു. ആറ് ശതമാനം മറ്റുള്ളവരെ പിന്തുണച്ചു. 73 ശതമാനം എന്ഡിഎ വോര്ട്ടര്മാരും ബിജെപി-ജെഡിയു സഖ്യത്തെ അംഗീകരിക്കുന്നതായും അഭിപ്രായ സര്വെ വ്യക്തമാക്കുന്നു.

ആര്ജെഡി-ജെഡിയു നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന് സഖ്യം നിലനിന്നിരുന്നെങ്കില് ആര്ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് 35 ശതമാനം പേരാണ് അവരെ പിന്തുണക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎയ്ക്കും 35 ശതമാനത്തിന്റെ പിന്തുണയാണുള്ളത്. 20 ശതമാനം അഭിപ്രായം പറയാന് വിസമ്മതിച്ചപ്പോള് 10 ശതമാനം മറ്റുള്ളവരെ പിന്തുണച്ചു.

ബിഹാറില് 2025ല് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യത്തിന് മേല്ക്കൈ ലഭിക്കുമെന്നാണ് സര്വെയില് നിന്നും വ്യക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി-ജെഡിയു സഖ്യത്തെ പിന്തുണയ്ക്കുമെന്ന് സര്വേയില് പങ്കെടുത്തവ 54 ശതമാനം പേര് വ്യക്തമാക്കി. 27 ശതമാനം പേരാണ് ആര്ജെഡി-കോണ്ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നത്. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില് ജെഡിയു കൂടി ഉള്പ്പെട്ട മഹാഖഡ്ബന്ധനെ പിന്തുണയ്ക്കുമായിരുന്നെന്ന് സര്വെയില് പങ്കെടുത്ത 41 ശതമാനം ആളുകള് വ്യക്തമാക്കി. 38 ശതമാനം പേര് എന്ഡിഎയെ പിന്തുണയ്ക്കുമായിരുന്നെന്നും പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us