മുംബൈ: പേടിഎം പേയ്മെന്റ്സ് ബാങ്കിനുമേൽ നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ചില സേവനങ്ങൾ റിസർവ് ബാങ്ക് അവസാനിപ്പിച്ചു. ഫെബ്രുവരി 29-ന് ശേഷം പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ അനുവദിക്കില്ലെന്ന് ആർബിഐ നിർദേശത്തിൽ പറയുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലെ പണം പിൻവലിക്കലിനായി ഉപയോഗിക്കാം, എന്നാൽ കൂടുതൽ നിക്ഷേപങ്ങൾ അനുവദിക്കില്ല. ബാങ്കിന് ഫണ്ട് കൈമാറ്റം പോലുള്ള സേവനങ്ങൾ നൽകാൻ കഴിയില്ല. ബാങ്കിൻ്റെ യുപിഐ സൗകര്യം ഉപയോഗിക്കാൻ ഉപഭോക്താക്കളെ അനുവദിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെയും പേടിഎം പേയ്മെൻ്റ് ബാങ്കിൻ്റെയും നോഡൽ അക്കൗണ്ടുകൾ ആർബിഐ അവസാനിപ്പിച്ചു.
ഉത്തർപ്രദേശിൽ സഖ്യമുണ്ടാകും; ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നവർക്ക് സീറ്റ് നൽകും: അഖിലേഷ് യാദവ്ഫെബ്രുവരി 29-നൊ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകൾ തുടങ്ങി എല്ലാ സെറ്റിൽമെൻ്റുകളും മാർച്ച് 15-നകം അവസാനിപ്പിക്കണം. കൂടുതൽ ഇടപാടുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഉപഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടിൽ നിലവിലുളള തുക പിൻവലിക്കാൻ കഴിയും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയില് നിന്ന് പണം പിന്വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ല. ആര്ബിഐയുടെ ചട്ടങ്ങളില് പേടിഎം പേയ്മെന്റസ് ബാങ്ക് തുടര്ച്ചയായി വീഴ്ചകള് വരുത്തുന്നുവെന്ന റിപ്പോര്ട്ടിനെ തുടര്ന്നാണ് നടപടി.