അംഗീകാരമില്ലാത്ത ചാമ്പ്യൻഷിപ്പുകൾക്കെതിരെ നടപടി; ഗുസ്തി ഫെഡറേഷന് മുന്നറിപ്പുമായി കായിക മന്ത്രാലയം

സസ്പൻഷനിലിരിക്കുന്ന സമിതി നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ല.

dot image

ന്യൂഡല്ഹി: സ്പെൻഷനിൽ ഇരിക്കുന്ന സമിതി ഗുസ്തി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുവെന്ന ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര കായിക മന്ത്രാലയം. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് കായിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്പെൻഷനിൽ ഇരിക്കുന്ന ഗുസ്തി ഫെഡറേഷൻ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുതായി ആരോപിച്ച് സാക്ഷി മാലിക് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ ഇടപെടൽ.

ഗുസ്തി ചാമ്പ്യൻഷിപ്പുകൾ നടത്തേണ്ടത് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നിയോഗിച്ച അഡ്ഹോക് കമ്മറ്റിയാണ്. സസ്പൻഷനിലിക്കുന്ന സമിതി നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ല. ഇത്തരം ചാമ്പ്യൻഷിപ്പുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി.

മുന്നേറ്റ നിരയിലെ സ്പൈഡർമാൻ; ജൂലിയൻ അൽവാരസിന് പിറന്നാൾ

ദേശീയ ഗുസ്തി ഫെഡറേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കുകയാണ്. എന്നാൽ നിയമവിരുദ്ധമായി മറ്റ് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നു എന്നായിരുന്നു സാക്ഷി മാലികിന്റെ ആരോപണം. ഇത്തരത്തിലുള്ള ചാമ്പ്യൻഷിപ്പുകൾക്ക് ഗുസ്തി ഫെഡറേഷന്റെ പണമാണ് ഉപയോഗിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു കായിക താരം ജോലിക്ക് അപേക്ഷിച്ചാൽ ലഭിക്കില്ല. താരങ്ങൾക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ടെന്നും സാക്ഷി ചൂണ്ടിക്കാട്ടി. വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്ന് സാക്ഷി മാലിക് കേന്ദ്ര കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു..

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us