ഇടക്കാല ബജറ്റും വോട്ട് ഓണ് അക്കൗണ്ടും

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ചും ഒരു ഇടക്കാല ബജറ്റില് വോട്ടര്മാരെ സ്വാധീനിച്ചേക്കാവുന്ന ഒരു പ്രധാന പദ്ധതിയും ഉള്പ്പെടുത്താന് കഴിയില്ല.

dot image

ന്യൂഡൽഹി: ഒരു തിരഞ്ഞെടുപ്പ് വര്ഷത്തില് നിലവിലുള്ള സര്ക്കാരിന് ഒരു സമ്പൂര്ണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന് കഴിയില്ല. അതിനാല് ഒരു പുതിയ സര്ക്കാര് രൂപീകരിക്കുന്നത് വരെ സര്ക്കാരിന്റെ ചെലവുകളും വരുമാനവും ഉള്ക്കൊള്ളുന്ന ഒരു ഇടക്കാല ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില് വരുന്ന സര്ക്കാരിന്റെ നയത്തിന് അനുസരിച്ച് ഒരു സമ്പൂര്ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള ചുമതല നല്കുന്നതാണ് രാജ്യത്തിന്റെ പാര്ലമെന്ററി പാരമ്പര്യത്തിന്റെ കീഴ്വഴക്കം. സാമ്പത്തിക വര്ഷാവസാനമായ മാര്ച്ച് 31 വരെ നിലവിലെ സമ്പൂർണ്ണ ബജറ്റിന് സാധുതയുണ്ട്. അതിന് ശേഷം ഒരു പുതിയ സര്ക്കാര് രൂപീകരിക്കുന്നത് വരെ ചെലവുകള്ക്കായി നിലവിലെ സര്ക്കാരിന് പാര്ലമെന്റിന്റെ അനുമതി ആവശ്യമാണ്. ഈയൊരു കാഴ്ചപ്പാടിലാണ് പൊതു ഇടക്കാല ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, നിലവിലുള്ള സര്ക്കാരിന്റെ വരാനിരിക്കുന്ന സാമ്പത്തിക വര്ഷത്തേക്കുള്ള പ്രവചനങ്ങള് എന്നിവയാണ് പൊതുവെ ഇടക്കാല ബജറ്റില് ഉള്പ്പെടുന്നത്. ഇടക്കാല ബജറ്റില് പ്രധാന നയ പ്രഖ്യാപനങ്ങളൊന്നും ഉള്പ്പെടുത്താന് കഴിയില്ല എന്നതാണ് രീതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ചും ഒരു ഇടക്കാല ബജറ്റില് വോട്ടര്മാരെ സ്വാധീനിച്ചേക്കാവുന്ന ഒരു പ്രധാന പദ്ധതിയും ഉള്പ്പെടുത്താന് കഴിയില്ല. നിലവിലെ സര്ക്കാര് ഇടക്കാല ബജറ്റിനൊപ്പം സാമ്പത്തിക സര്വേ അവതരിപ്പിക്കേണ്ടതില്ല.

പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ശമ്പളം, വിവിധ മേഖലകളിലെ നിലവിലുള്ള ചെലവുകള് തുടങ്ങിയ അവശ്യ സര്ക്കാര് ചെലവുകള് നിറവേറ്റുന്നതിനായി ഇടക്കാല ബജറ്റിലൂടെ പാര്ലമെന്റ് വോട്ട് ഓണ് അക്കൗണ്ട് പാസാക്കുന്നു. ഒരു ചര്ച്ചയും കൂടാതെ ഇത് പാസാക്കാം. സാധാരണയായി രണ്ട് മാസം വരെയാണ് സാധുതയെങ്കിലും ഇത് നീട്ടാവുന്നതാണ്.

രണ്ട് മാസത്തേയ്ക്ക് മാത്രമായിട്ടുള്ള ഒരു ഇടക്കാല ബജറ്റിൽ ചെലവുകളും രസീതുകളും അടങ്ങിയിരിക്കുന്നു, അതേസമയം ഒരു വോട്ട്-ഓൺ-അക്കൗണ്ടിൽ സർക്കാർ വഹിക്കുന്ന ചെലവുകൾ മാത്രമേ ലിസ്റ്റുചെയ്യൂ. ഒരു ഇടക്കാല ബജറ്റ് ലോക്സഭയിൽ ചർച്ച ചെയ്യുകയും തുടർന്ന് പാസാക്കുകയും വേണം. എന്നാൽ വോട്ട് ഓൺ അക്കൗണ്ട് പ്രത്യേകമായി ചെലവുകൾ കൈകാര്യം ചെയ്യുന്നതാണ്. അത് ചർച്ച കൂടാതെ ലോക്സഭ പാസാക്കുന്നു. ഒരു ഇടക്കാല ബജറ്റിന് നികുതി വ്യവസ്ഥയിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ കഴിയും. അതേസമയം വോട്ട് ഓൺ അക്കൗണ്ടിന് നികുതികൾ ഒരു കാരണവശാലും മാറ്റാൻ കഴിയില്ല. ഒരു ഇടക്കാല ബജറ്റ് ഒരു സമ്പൂർണ്ണ ബജറ്റിന് സമാനമാണെങ്കിലും അതിൻ്റെ സാധുത കുറച്ച് മാസത്തേക്ക് മാത്രമാണ്, അതേസമയം ഇടക്കാല ബജറ്റിലൂടെ വോട്ട്-ഓൺ-അക്കൗണ്ട് പാസാക്കാനാകും. ഒരു ഇടക്കാല ബജറ്റിന് ഒരു വർഷം മുഴുവൻ സാധുതയുണ്ട്. എന്നാൽ വോട്ട് ഓൺ അക്കൗണ്ടിന് സാധാരണയായി 2 മാസത്തേക്ക് മാത്രമാണ് സാധുത.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us