'നിങ്ങളുടെ ഭാര്യ നിങ്ങളോട് ഒച്ചത്തിൽ സംസാരിച്ചാൽ...; ഭർത്താക്കൻമാരോട് അസദുദ്ദീൻ ഒവൈസിയുടെ ഉപദേശം

'ഭർത്താവിൻ്റെ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കേണ്ടതും ഭക്ഷണം പാകം ചെയ്യേണ്ടതും,തലയിൽ മസാജ് ചെയ്യേണ്ടതും ഭാര്യയുടെ കടമയാണെന്ന് ഖുർആൻ പറയുന്നില്ല'

dot image

ഹൈദരാബാദ് : ഭാര്യയോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനോ അവളുടെ നേരെ ആഞ്ഞുപ്രഹരിക്കുന്നതിനോ പകരം അവളുടെ ദേഷ്യം സഹിക്കുന്നതിലാണ് യഥാർത്ഥ പുരുഷത്വം ഉള്ളതെന്ന് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി. പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി.

പുരുഷന്മാർ ഭാര്യമാരോട് ദയ കാണിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയായിരുന്നു അദ്ദേഹം. 'ഭർത്താവിൻ്റെ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കേണ്ടതും ഭക്ഷണം പാകം ചെയ്യേണ്ടതും തലയിൽ മസാജ് ചെയ്യേണ്ടതും ഭാര്യയുടെ കടമയാണെന്ന് ഖുർആൻ പറയുന്നില്ല. വാസ്തവത്തിൽ, ഭാര്യയുടെ സമ്പാദ്യത്തിൽ ഭർത്താവിന് അവകാശമില്ല. പക്ഷേ, ഭർത്താവിൻ്റെ സമ്പാദ്യത്തിൽ ഭാര്യക്ക് അവകാശമുണ്ട്, കാരണം അവൾ കുടുംബം നടത്തേണ്ടവളാണ്, ഈ പ്രസ്താവന ഞാൻ പലതവണ ആവർത്തിച്ചു, പക്ഷേ ഇത് നിരവധി വ്യക്തികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുകയാണ് ചെയ്തത്' അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

നിരവധി വ്യക്തികൾ തങ്ങളുടെ ഭാര്യമാരുടെ പാചക കഴിവുകളിൽ പിഴവുകൾ കണ്ടെത്തുകയും അതിന്റെ പേരിൽ വിമർശിക്കുകയും ചെയ്യാറുണ്ട്. ഭാര്യമാരോട് ക്രൂരത കാണിക്കുന്നതും ശാരീരികമായ അക്രമം ചെയ്യുന്നതും യഥാർത്ഥ ഇസ്ലാമിന് യോജിച്ചതല്ലെന്നും പ്രവാചകൻ ഒരിക്കലും ഒരു സ്ത്രീയുടെ മേൽ കൈ വെച്ചിട്ടില്ല എന്നും ഒവൈസി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us