ന്യൂഡല്ഹി: ചണ്ഡീഗഢ് മേയര് തിരഞ്ഞെടുപ്പില് ക്രമക്കേട് നടന്നെന്ന് സുപ്രീംകോടതി. പ്രിസൈഡിംഗ് ഓഫീസറെ സുപ്രീം കോടതി രൂക്ഷഭാഷയില് വിമര്ശിച്ചു. പ്രിസൈഡിംഗ് ഓഫീസര് ബാലറ്റ് പേപ്പറിനെ വിരൂപമാക്കിയെന്നാണ് വിമര്ശനം. സിസിടിവി ക്യാമറയിലൂടെ പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം കണ്ട് അമ്പരന്നെന്നും കോടതി പറഞ്ഞു.
'ഇങ്ങനെയാണോ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടത്. ഇത് ജനാധിപത്യത്തെ അവഹേളിക്കലാണ്. ജനാധിപത്യത്തിന്റെ മരണമാണ്. പ്രിസൈഡിംഗ് ഓഫീസര് വിചാരണ ചെയ്യപ്പെടണം.'ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. വിവാദമായ തിരഞ്ഞെടുപ്പിന്റെ വീഡിയോ കണ്ടശേഷമായിരുന്നു പ്രതികരണം. ചണ്ഡീഗഢ് മേയര് തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി കൗണ്സിലര് കുല്ദീപ് കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കുല്ദീപ് തന്നെയായിരുന്നു മേയര്സ്ഥാനാര്ത്ഥി.
തിരഞ്ഞെടുപ്പില് കോണ്ഗ്രസ്-ആംആദ്മി പാര്ട്ടി സഖ്യം 20 വോട്ട് നേടിയെങ്കിലും സാങ്കേതിക കാരണങ്ങള് ഉന്നയിച്ച് എട്ട് വോട്ട് പ്രിസൈഡിംഗ് ഓഫീസര് അസാധുവാക്കുകയും ബിജെപി സ്ഥാനാര്ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതില് ക്രമക്കേട് ആരോപിച്ചാണ് എഎപി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രിസൈഡിംഗ് ഓഫീസര് മനീന്ദര് സിംഗ് ബാലറ്റ് പേപ്പര് ചുരുട്ടിക്കളയും മുന്പ് എന്തിന് ക്യാമറയിലേക്ക് നോക്കി. ചണ്ഡീഗഡ് മേയറെ കണ്ടെത്താന് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. സുപ്രീം കോടതി പ്രിസൈഡിംഗ് ഓഫീസറെ നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ബാലറ്റും ദൃശ്യങ്ങളും പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാര് ജനറല് സൂക്ഷിക്കണം. എല്ലാ സാമഗ്രികളും സീല് ചെയ്ത് വൈകിട്ട് അഞ്ച് മണിക്കകം ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്ദേശിച്ചു.
പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ബജറ്റ്: ധനമന്ത്രിതിരഞ്ഞെടുപ്പ് സംബന്ധിച്ച ഹര്ജിയില് ഉചിതമായ ഉത്തരവിറക്കാന് പഞ്ചാബ് ഹരിയാന ഹൈക്കോടതി പരാജയപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്ജി പരിഗണിക്കുന്നതുവരെ ചണ്ഡീഗഡ് മുനിസിപ്പല് കൗണ്സില് മീറ്റിംഗ് ചേരുന്നത് സുപ്രീം കോടതി തടഞ്ഞു. ഹര്ജി അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അപ്പീലുമായി ആംആദ്മി പാര്ട്ടി ആദ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതിയെയാണ് സമീപിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഇതേത്തുടര്ന്നാണ് കോണ്ഗ്രസും എഎപിയും സുപ്രീം കോടതിയെ സമീപിച്ചത്.