രാമന് ബിജെപിയുടെ കുത്തകയല്ല, തിരഞ്ഞെടുപ്പ് ഉപകരണമാക്കരുത്: അധിര്രഞ്ജന് ചൗധരി

രാഷ്ട്രപതി പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്ച്ചക്കിടെയായിരുന്നു അധിര്രഞ്ജന് ചൗധരിയുടെ വിമര്ശനം

dot image

ന്യൂഡല്ഹി: തിരഞ്ഞെടുപ്പില് ജയിക്കാനുള്ള രാഷ്ട്രീയ ഉപകരണമായി രാമനെ ബിജെപി കണക്കാക്കരുതെന്ന് കോണ്ഗ്രസ് എംപി അധിര്രഞ്ജന് ചൗധരി. ലോക്സഭാ തിരഞ്ഞെടുപ്പ് വാതിലില് മുട്ടുന്ന സമയമായതിനാല് നിങ്ങള് രാമനില് അഭയം പ്രാപിക്കുകയാണെന്നും അധിര്രഞ്ജന് ചൗധരി വിമര്ശിച്ചു. രാഷ്ട്രപതി പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്ച്ചക്കിടെയായിരുന്നു അധിര്രഞ്ജന് ചൗധരിയുടെ വിമര്ശനം.

'നമ്മളെല്ലാവരും രാമനില് വിശ്വസിക്കുന്നവരാണ്. രാമന് ബിജെപിയുടെ കുത്തകയല്ല. തിരഞ്ഞെടുപ്പ് ഉപകരണമാക്കരുത്. രാമന് എല്ലാവരുടേതുമാണ്.' അധിര്രഞ്ജന് ചൗധരി പറഞ്ഞു. മുഴുവന് ജനങ്ങളുടെയും അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു 2014 ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല് അതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയിരുന്നുവെന്ന് പിന്നീട് ബിജെപി നേതാവ് തന്നെ തുറന്ന് സമ്മതിച്ചുവെന്നും അധിര്രജ്ഞന് ചൗധരി പറഞ്ഞു.

'കോണ്ഗ്രസിന്റെ കട പൂട്ടാറായി, ഇനിയും പ്രതിപക്ഷത്തു തന്നെ ഇരിക്കാം'; കടന്നാക്രമിച്ച് മോദി

അതേസമയം കോണ്ഗ്രസിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ലോക്സഭയിലെ പ്രസംഗം. ഇനിയും കുറേ വര്ഷം പ്രതിപക്ഷത്തിരിക്കാന് ജനം ആശിര്വദിക്കുമെന്ന് മോദി പ്രതിപക്ഷത്തോട് പറഞ്ഞു.

പ്രതിപക്ഷമെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില് പ്രതിപക്ഷം പരാജയപ്പെട്ടു. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തെ വേണമെന്നാണ് എപ്പോഴത്തെയും പോലെ പറയാനുള്ളതെന്നും മോദി പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കും. എന്ഡിഎ 400 സീറ്റ് കടക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us