മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം

നിരവധി സ്ഫോടനങ്ങൾ ഒന്നിന് പുറകെ ഒന്നായി നടന്നതായി ദൃക്സാക്ഷികൾ പറയുന്നു

dot image

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ മരിച്ചു, 59 പേർക്ക് പരിക്കേറ്റു. നിരവധി സ്ഫോടനങ്ങൾ ഒന്നിന് പുറകെ ഒന്നായി നടന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തി.

നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചിട്ടുണ്ട്. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് തിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അപകടസ്ഥലത്തെത്തി വിദഗ്ധ ചികിത്സക്കായി മുൻകൈ എടുക്കുന്നുണ്ട്.

dot image
To advertise here,contact us
dot image