ലഷ്കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി ഡല്ഹി പൊലീസ്; ഇയാള് മുൻ സൈനികനെന്ന് വിവരം

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ എത്തുന്ന ഭീകരർക്ക് സഹായം നൽകിവരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് വിവരം

dot image

ന്യൂഡൽഹി: ലഷ്കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് ഡല്ഹി പൊലീസ്. മുൻ സൈനികനായിരുന്ന റിയാസ് അഹമ്മദാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ എത്തുന്ന ഭീകരർക്ക് സഹായം നൽകിവരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് വിവരം. ഭീകരരായ ഖുർഷീദ് അഹമ്മദ് റാത്തർ, ഗുലാം സർവാർ റാത്തർ എന്നിവരുമായി ചേർന്ന് കശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണത്തിന് ഇയാൾ പദ്ധതിയിട്ടിരുന്നു.

ഇതിനായി യഥാർത്ഥ നിയന്ത്രണ രേഖവഴി സംഘം ആയുധം കടത്തിയെന്നും പൊലീസ് പറയുന്നു. ജനുവരി അവസാനത്തോടെയാണ് നിയന്ത്രണ രേഖയ്ക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള് കുപ്വാര പൊലീസ് തകർത്തത്. കുപ്വാരയിലെ കർണാ മേഖലയിൽ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ റിയാസ് അഹമ്മദ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us