മധ്യപ്രദേശ് പടക്കനിര്മ്മാണ ശാലയിലെ സ്ഫോടനം; മരണം 11, രക്ഷാ പ്രവര്ത്തനം തുടരുന്നു

അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

dot image

ഭോപ്പാല്: മധ്യപ്രദേശില് പടക്ക നിര്മ്മാണശാലയിലെ സ്ഫോടനത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സര്ക്കാര് നല്കും. അപകടത്തില് പരിക്കേറ്റ മുഴുവന് പേര്ക്കും സൗജന്യ ചികിത്സ നല്കുമെന്നും അറിയിച്ചു. സംഭവത്തില് സര്ക്കാര് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സ്ഫോടനത്തില് ഇതുവരെയും 11 പേര്ക്ക് ജീവന് നഷ്ടമായി. 60 പേര് പരിക്കേറ്റ് ചികിത്സയില് കഴിയുകയാണ്. 100 ആംബുലന്സുകളും 400 പൊലീസ് ഉദ്യോഗസ്ഥരെയും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന് യാദവ് പറഞ്ഞു.

അപ്രതീക്ഷിത ദുരന്തത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50, 000 രൂപ നല്കും.

കേരളത്തിന്റെ ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിൻ

ഒന്നിനു പുറമെ ഒന്നായി നിരവധി സ്ഫോടനങ്ങള് ശാലയില് ഉണ്ടായെന്ന് ദൃക്സാക്ഷികള് പ്രതികരിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുന്നത്. വിദഗ്ധ ഡോക്ടര്മാരുടെ സംഘം അപകടസ്ഥലത്തെത്തി വിദഗ്ധ ചികിത്സക്കായി മുന്കൈ എടുക്കുന്നുണ്ട്.

dot image
To advertise here,contact us
dot image