കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര് എം ശര്മിളക്കെതിരെ കേസ്

ഫെബ്രുവരി 2 ന് വൈകിട്ട് 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

dot image

ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര് എം ശര്മിള (24)ക്കെതിരെ പൊലീസ് കേസെടുത്തു. വനിതാ പൊലീസിനെ ആക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചെന്നാരോപിച്ച് സൈബര് ക്രൈം പൊലീസാണ് കേസെടുത്തത്. സ്പെഷ്യല് സബ് ഇന്സ്പെക്ടര് എ രാജേശ്വരി നല്കിയ പരാതിയിലാണ് നടപടി.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, രാജ്യത്ത് ആദ്യം

ഫെബ്രുവരി 2 ന് വൈകിട്ട് 5.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിഎന് 38 ഡിഎഫ് 4030 എന്ന രജിസ്ട്രേഷനിലുള്ള കാറുമായി പോകവെ സത്യമംഗലം റോഡ് ജംഗ്ഷനില് ശര്മിള ഗതാഗതതടസ്സം സൃഷ്ടിച്ചെന്നാണ് പൊലീസ് ആരോപണം. ഇത് ചോദ്യം ചെയ്യുന്നതിനിടെ അനുമതിയില്ലാതെ ഷര്മിള പൊലീസിന്റെ വീഡിയോ എടുത്തെന്നും ഭീഷണിപ്പെടുത്തി സംഭവസ്ഥലത്ത് നിന്നും പോയെന്നുമാണ് പൊലീസ് ആരോപിക്കുന്നു. തൊട്ടടുത്ത നിമിഷം ട്രാഫിക് പൊലീസ് അനാവശ്യമായി പണം പിരിക്കുന്നുവെന്ന തരത്തില് ഷര്മിള ഇന്സ്റ്റഗ്രാമില് വീഡിയോ പങ്കുവെച്ചെന്നും പൊലീസ് ആരോപിച്ചു. പണം പിരിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും വീഡിയോയില് ഉണ്ടായിരുന്നില്ല. പിന്നാലെയാണ് സംഭവത്തെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്. നടന് കമല്ഹാസനാണ് ശര്മിളയ്ക്ക് കാര് സമ്മാനമായി നല്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us