ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, രാജ്യത്ത് ആദ്യം

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ ബിൽ അവതരിപ്പിക്കാനുള്ള നീക്കം സജീവമാണ്

സ്വാതി രാജീവ്
1 min read|07 Feb 2024, 08:24 pm
dot image

ന്യൂ ഡൽഹി: ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്. ഇതോടെ രാജ്യത്ത് യുസിസി ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരന്മാർക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവിൽ കോഡ്. ബിൽ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയിൽ അവസരിപ്പിച്ചത്. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്.

‘ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി, ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഞങ്ങൾക്ക് അധികാരത്തിൽ വരാനും ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി'. ബിൽ പാസാക്കിയ ശേഷം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

ചെന്നൈ മുൻ മേയറുടെ മകനെ കണ്ടെത്താൻ ഒരു കോടി രൂപ പാരിതോഷികം

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ ബിൽ അവതരിപ്പിക്കാനുള്ള നീക്കം സജീവമാണ്. രാജസ്ഥാൻ സർക്കാരും അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image