ഉത്തര്പ്രദേശില് മതപരിവര്ത്തനം ആരോപിച്ച് കത്തോലിക്ക വൈദികന് ഉള്പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു

മത പരിവര്ത്തനം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്

dot image

ലഖ്നൗ: ഉത്തര്പ്രദേശില് മതപരിവര്ത്തനം ആരോപിച്ച് കത്തോലിക്ക വൈദികന് ഉള്പ്പെടെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയോധ്യ ഭാഗത്ത് നിന്നുള്ള നൂറോളം പേര് ബാരബാങ്കി മേഖലയില് എത്തി മതപരിവര്ത്തനം നടത്താനുള്ള ശ്രമമായിരുന്നുവെന്ന് അഡിഷണല് പൊലീസ് സുപ്രണ്ട് സി എന് സിന്ഹ പറഞ്ഞു. സെന്റ് മാത്യൂസ് കോളേജിനടുത്തുള്ള പള്ളിയില് പുരോഹിതന് ഡൊമിനിക് പിന്റോയുടെ കീഴില് മതപരിവര്ത്തനം നടത്താനായിരുന്നു ശ്രമമെന്നും പൊലീസ് പറയുന്നു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ്, രാജ്യത്ത് ആദ്യം

മത പരിവര്ത്തനം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പണവും ഭക്ഷണവും നല്കി കബളിപ്പിച്ചാണ് ആളുകളെ സംഭവസ്ഥലത്ത് എത്തിച്ചതെന്ന് സിന്ഹ പറഞ്ഞു. മതപരിവര്ത്തന നിരോധിത നിയമപ്രകാരമാണ് പിന്റോ ഉള്പ്പെടെയുള്ള ഏഴ് പേര്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുനില്, സുരേന്ദ്ര, ഘനശ്യാം, പവന്, സുരാജ്, സര്ജു എന്നിവര്ക്കെതിരെയാണ് കേസ്. കസ്റ്റഡിയിലെടുത്ത എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്നും എഎസ്പി പറഞ്ഞു.

അതേസമയം പ്രാര്ത്ഥനാ യോഗം മാത്രമാണ് നടന്നതെന്ന് ലഖ്നൗ രൂപതാ ബിഷപ്പ് ഡോ. ജെറാള്ഡ് ജോണ് മാത്യാസ് പറഞ്ഞു. സംഭവസ്ഥലത്തേക്കെത്തിയ ബജ്റംഗ് ദള്, വിഎച്ച്പി പ്രവര്ത്തകര് സിസിടിവി ക്യാമറകള് ഉള്പ്പെടെ തടസ്സപ്പെടുത്തുകയും പ്രാര്ത്ഥനായോഗം തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെയെത്തിയ പൊലീസുകാര് വൈദികനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഫാ. ജെറാള്ഡ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us