യുപിഎ ഭരണകാലത്തും മോദി ഭരണകാലത്തും കേരളത്തിന് എത്ര കിട്ടി?; കണക്കുകളുമായി കേന്ദ്ര ധനമന്ത്രി

യുപിഎ ഭരണകാലത്ത് നൽകിയ തുകയുമായി താരതമ്യപ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം

dot image

ന്യൂ ഡൽഹി: കേരളത്തിന് നൽകിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുപിഎ ഭരണകാലത്ത് നൽകിയ തുകയുമായി താരതമ്യപ്പെടുത്തിയാണ് മന്ത്രിയുടെ വിശദീകരണം. യുപിഎ കാലത്ത് കേരളത്തിന് നൽകിയ നികുതി വിഹിതം 46,303 കോടി രൂപയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ നൽകിയത് 1,50,140 കോടി രൂപയാണെന്നും മന്ത്രി പറയുന്നു. യുപിഎ കാലത്ത് കേരളത്തിന് ഗ്രാന്റായി അനുവദിച്ചത് 25,629 കോടി രൂപയാണ്. 2014-2024 കാലയളവിൽ ഗ്രാന്റ് നൽകിയത് 1,43,117 കോടി രൂപയെന്നും നിർമല സീതാരാമൻ പാർലമെന്റിൽ വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെതിരെ കേരളം ഡൽഹിയിൽ സമരം നടത്തുന്നതിനിടെയാണ് നിർമ്മല സീതാരാമന്റെ കണക്ക് നിരത്തൽ. 'ജനാധിപത്യ വിരുദ്ധമായാണ് സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത്. സംസ്ഥാനത്തിനുള്ള ഓഹരി പരിമിതപ്പെടുത്തുന്നു. ഓരോ ധനക്കമ്മീഷന് കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുറയുന്നു. നേട്ടത്തിന്റെ പേരില് വിഹതം കുറയുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് ഒരിടത്തും കാണാത്ത രീതിയാണ്. വിവിധയിനങ്ങളില് കേരളത്തിന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ബോധപൂര്വ്വം സാമ്പത്തിക ഉപരോധം ഏര്പ്പെടുത്താനാണ് ശ്രമം'. സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

സാമ്പത്തിക പിടിപ്പുകേട്, അച്ചടക്കമില്ലായ്മ,അഴിമതി; യുപിഎ കാലത്തെ വിമർശിച്ച് കേന്ദ്രത്തിന്റെ ധവളപത്രം

ലൈഫ് മിഷന് വേണ്ടി 17,104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നല്കിയത്. 2081 കോടിയാണ് കേന്ദ്രം നല്കിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. വീട് ആരുടേയും ഔദാര്യമല്ലെന്ന സമീപനമാണ് സര്ക്കാരിന്റേത്. ബോര്ഡ് വെച്ചില്ലെങ്കില് ഗ്രാന്റ് അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്ശിച്ചു.

dot image
To advertise here,contact us
dot image