ചെന്നൈ: വര്ഗീയ പരാമര്ശത്തിനെതിരായ ക്രിമിനല് നടപടികള് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് അധ്യക്ഷന് കെ അണ്ണാമലെെ സമര്പ്പിച്ച ഹര്ജി മദ്രാസ് ഹൈക്കോടതി തള്ളി. 2022 ലെ ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലെ പരാമര്ശത്തിലായിരുന്നു നടപടി. ആഘോഷവേളകളില് പടക്കം പൊട്ടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ക്രിസ്ത്യന് എന്ജിഒ ആണെന്നും ഹിന്ദു സംസ്കാരത്തെ ആക്രമിക്കുന്നതിനാണ് ഇത് ചെയ്തതെന്നുമായിരുന്നു കെ അണ്ണാമലെെയുടെ പരാമര്ശം.
'വ്യക്തികള് പൊതുസമൂഹത്തിലോ അവര് ഉള്പ്പെടുന്ന പ്രത്യേക വിഭാഗത്തിലോ ചെലുത്തുന്ന സ്വാധീനവും അധികാരവും കണക്കിലെടുത്ത് കൂടുതല് കടമയും ഉത്തരവാദിത്തവുമുള്ളവരാകണം' എന്ന് ഹര്ജി തള്ളി കൊണ്ട് ഹൈക്കോടതി പരാമര്ശിച്ചു. തന്റെ പരാമര്ശം പൊതു സമൂഹത്തില് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു അണ്ണാമലെെയുടെ ഹര്ജി.
ആറ്റിങ്ങലില് അട്ടിമറി വീരന് അടൂര് പ്രകാശ് തന്നെ, എല്ഡിഎഫിന് ആര്, എന്ഡിഎ ആരെയിറക്കുംവിദ്വേഷ പ്രസംഗം സമൂഹത്തില് ടിക്കിംഗ് ബോംബായി മാറുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് വെങ്കട്ടേഷ് ഹര്ജി തള്ളിയത്. ഒരു ജനകീയ നേതാവ് നടത്തിയ പ്രസ്താവനയുടെ ആഘാതം ഉടനടി ചുറ്റുപാടുകളില് ഉണ്ടാക്കിയ മാറ്റത്തില് മാത്രം ഒതുക്കി നിര്ത്തരുത്. ടാര്ഗെറ്റുചെയ്ത ഗ്രൂപ്പിന്റെ മനസ്സില് ഇത് നിശ്ശബ്ദമായ ദ്രോഹമുണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കേണ്ടത് കോടതിയുടെ കടമയാണ്, അത് പിന്നീട് ഒഅവര് ആഗ്രഹിച്ച ഫലം ഉണ്ടാക്കും എന്നും കോടതി പറഞ്ഞു.