ജയിലിൽ സ്ത്രീകൾ ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി

സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം.

dot image

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന സ്തീകൾ ഗർഭിണികളാകുന്നതായി റിപ്പോര്ട്ട്. ഇത്തരത്തിൽ ഗർഭിണികളാകുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനകം 196 കുട്ടികൾക്കാണ് ജയിലിൽ കഴിയുന്ന സ്ത്രീകൾ ജന്മം നൽകിയതെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിഷയം ഹൈക്കോടതി വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്. ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന് ഇതിൽ വാദം കേൾക്കാനായി കോടതി ഉത്തരവിട്ടു. സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം.

ജയിലറകളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി എത്തിയ അമിക്കസ് ക്യൂറി സംഘം ഒരു ഗർഭിണിയെയും ജയിലിൽ ജനിച്ച 15 കുട്ടികളെയും കണ്ടെന്നാണ് പറയുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന് മുന്പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്ട്ട് നല്കിയത്.

തെലങ്കാനയില് ഇന്ഡ്യ മുന്നണി, 17ല് 10 സീറ്റ്, ബിആര്എസ്, ബിജെപി മൂന്ന്; ഇന്ത്യാ ടുഡേ സര്വേ ഫലം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us