സ്ത്രീ തടവുകാർ ജയിലിൽ ഗർഭിണികളാകുന്നു, ജീവനക്കാരുടെ പ്രവേശനം തടയണം; അമിക്കസ് ക്യൂറി റിപ്പോർട്ട്

വ്യാഴാഴ്ചയാണ് വനിത തടവുകാരുടെ ഇടങ്ങളിൽ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ റിപ്പോർട്ട് നൽകിയത്

dot image

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ വനിതാ തടവുകാർ തടവിലിരിക്കെ ഗർഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്നും ഇതിനാൽ സ്ത്രീ തടവുകാരുടെ ജയിലിനുള്ളിൽ ജീവനക്കാരുടെ പ്രവേശനം ഉടൻ നിരോധിക്കണമെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് വനിത തടവുകാരുടെ ഇടങ്ങളിൽ പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാവവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ റിപ്പോർട്ട് നൽകിയത്. എന്നാൽ വനിതാ തടവുകാർ ഗർഭിണികളായ സമയത്തെ കുറിച്ചും എങ്ങനെയെന്നതിനെ കുറിച്ചുമുള്ള രേഖകൾ അമിക്കസ് ക്യൂറി വിശദമാക്കിയിട്ടില്ല.

ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് വനിതാ തടവുകാർ ഗർഭിണിയാണോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അലിപൂരിലെ വനിതാ ജയിൽ ഇൻസ്പെക്ടർ ജനറൽ (സ്പെഷ്യൽ), ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി എന്നിവരോടൊപ്പം സന്ദർശിച്ചപ്പോൾ അവിടെ അമ്മമാരായ തടവുകാരോടൊപ്പം 15 കുട്ടികളെ കണ്ടതായും ഇവർ ജയിലിൽ വച്ച് ഗർഭിണികളായവരാണെന്നും അമിക്കസ് ക്യൂറി പറയുന്നു.

എന്നാൽ ജയിലുകളിൽ സ്ത്രീകൾ ഗർഭിണികളാകുന്നതായി തനിക്ക് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജയിലിൽ അമ്മമാരോടൊപ്പം കഴിയാൻ അനുവാദമുണ്ട്. അതുകൊണ്ടാണ് കുട്ടികൾ ജയിലിലുള്ളതായി കാണുന്നത് എന്നുമാണ് പശ്ചിമ ബംഗാൾ കറക്ഷണൽ സർവീസിലെ മുതിർന്ന ഐപിഎസ് ഓഫീസർ പറഞ്ഞു. തിങ്കളാഴ്ച കേസ് പരിഗണിച്ചേക്കും.

ഉത്തരാഖണ്ഡിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; നാലു പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us