ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയുടെ ലോക്സഭയിലെ നന്ദിപ്രമേയ പ്രസംഗം. 'ഈ സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ മുഴുവൻ രാജ്യത്തിന്റെയോ, ആരുടെ സർക്കാരാണ്? രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ല'. ഒവൈസി പറഞ്ഞു.
സഭയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെയും പ്രാണപ്രതിഷ്ഠാ കർമ്മത്തിന്റെയും വിഷയം ഉന്നയിച്ചാണ് ഒവൈസിയുടെ പരാമർശം. ഇന്ത്യയിലെ സർക്കാരിന് ഒരു മതമുണ്ടോ എന്നും ഒവൈസി ചോദിച്ചു.
'ഈ രാജ്യത്തിന് ഒരു മതമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഒരു മതത്തിന് മേലുള്ള മറ്റൊരു മതത്തിന്റെ കടന്നു കയറ്റമായില്ലേ ജനുവരി 22. രാജ്യത്തെ 17 കോടി മുസ്ലിങ്ങൾക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്. ഞാൻ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ?...ഞാൻ ഭഗവാൻ രാമനെ ബഹുമാനിക്കുന്നു, പക്ഷേ ഹേ റാമെന്ന് അവസാനമായി ഉച്ചരിച്ച മനുഷ്യനെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ വെറുക്കുന്നു'. ഒവൈസി പറഞ്ഞു.
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ'അയോധ്യയിലെ ബാബറി മസ്ജിദ് വലതുപക്ഷ സംഘടനകൾ തകർത്ത ദിവസം,1992 ഡിസംബർ 6 ന് ശേഷം രാജ്യത്ത് ഒരു കലാപം ഉണ്ടായി. യുവാക്കളെ ജയിലിലടച്ചു, പ്രായമായപ്പോൾ അവർ പുറത്തിറങ്ങി. ബാബറി മസ്ജിദ് സിന്ദാബാദ്...ബാബറി മസ്ജിദ് എന്നും എപ്പോഴും ഇവിടെ നിലനിൽക്കും' എന്ന് പറഞ്ഞാണ് ഒവൈസി പ്രസംഗം അവസാനിപ്പിച്ചത്.