ന്യൂഡൽഹി: ഉപഗ്രഹത്തിന്റെ സഹായത്തോടെ ദേശീയ പാതകളിൽ ടോൾ പിരിവ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ദേശീയ പാതകളിൽ ഉപഗ്രഹാധിഷ്ഠിത ടോൾ പിരിവ് നടപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി അദ്ദേഹം രാജ്യസഭയിൽ അറിയിച്ചു.
ഈ സാങ്കേതികവിദ്യ മൂന്ന് വർഷത്തോളമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളതാണ്. ഇത് നിലവിൽ വരുന്നതോടെ ടോൾ അടയ്ക്കുന്നതിനായി വാഹനങ്ങൾ നിർത്തേണ്ടതില്ലെന്നും തടസ്സരഹിതമായ സഞ്ചാരം അനുവദിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വാഹനത്തിൻ്റെ രജിസ്ട്രേഷൻ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് വാഹനം കടന്നുപോകുന്ന ഹൈവേയുടെ നീളത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ തുക ഡെബിറ്റ് ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ സംവിധാനം നിലവിൽ വന്നാൽ അത് ധീർക്ക ദൂര ബസ്സുകൾക്ക് ഏറെ ഗുണം ചെയ്യും. ഇത്തരം പാതകളിൽ യാത്രാസമയം കുറയ്ക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും ഇത് സഹായകരമാണ്. എന്നാൽ പുതിയ സംവിധാനം നടപ്പായാൽ സാധാരണക്കാരെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. ചെറിയ ദൂര യാത്രകൾക്ക് തുക നൽകേണ്ടി വരും. ചരക്കുലോറികൾക്ക് ടോൾ ഈടാക്കുമ്പോൾ അത് ഉത്പന്നങ്ങളുടെ വില വർധിക്കാൻ കാരണമാവുകയും ചെയ്യും.
കോടതിയിൽ ജീൻസ് ധരിച്ചെത്തി അഭിഭാഷകൻ, ഒപ്പം ന്യായീകരണവും, ഒടുവിൽ പുറത്താക്കിഅതേസമയം ഈ സാങ്കേതികവിദ്യയുടെ ആശയം ഇതുവരെ അന്തിമമായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഗതാഗത വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിയിലും ഗുഡ്ഗാവിലും ഇത് പരീക്ഷിച്ചിട്ടുണ്ടെന്നും ബംഗളൂരുവിലും ഉടൻ പരീക്ഷണം നടത്തുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു.