തിരുവനന്തപുരം: ഇന്ത്യന് ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷയും ബോക്സിങ് മുന് വനിതാ ലോക ചാമ്പ്യന് മേരി കോമും ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്. പി ടി ഉഷയും മേരികോമും പോലുള്ള താരങ്ങള് ഗുസ്തി താരങ്ങളുടെ എല്ലാ ദുരനുഭവങ്ങളും കേട്ടിട്ടും തുടര്ന്ന് പിന്തുണ നല്കിയില്ലെന്നും സാക്ഷി ആരോപിച്ചു. കായിക ലോകത്തെ പ്രചോദനങ്ങളായി ആഘോഷിക്കപ്പെടുന്ന താരങ്ങളുടെ പ്രതികരണങ്ങള് ഞെട്ടലുളവാക്കിയെന്നും സാക്ഷി വ്യക്തമാക്കി.
'പി ടി ഉഷ മാഡം പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി ഞങ്ങളെ സന്ദര്ശിച്ചിരുന്നു. വനിതാ താരങ്ങള് അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വളരെ വിശദമായി അവരോട് പറയുകയും ചെയ്തു. അവര്ക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു. പക്ഷേ വാഗ്ദാനം നല്കിയതല്ലാതെ മറ്റൊന്നും അവര് ചെയ്തില്ല', സാക്ഷി പറയുന്നു. തിരുവനന്തപുരത്തെ കനകക്കുന്നില് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില് സംസാരിക്കവേയായിരുന്നു സാക്ഷിയുടെ പ്രതികരണം.
'മകനെ തന്നില് നിന്ന് അകറ്റി'; ഭാര്യയ്ക്കെതിരായ പിതാവിന്റെ ആരോപണങ്ങള്ക്ക് മറുപടി നല്കി ജഡേജഗുസ്തി താരങ്ങളുടെ പരാതിയെ തുടര്ന്ന് രൂപീകരിക്കപ്പെട്ട മേല്നോട്ട സമിതിയിലെ അംഗമായിരുന്നു മേരി കോം. താരങ്ങളുടെ ദുരനുഭവങ്ങള് കേട്ടപ്പോള് മേരി കോം വളരെ വികാരാധീനയായിരുന്നു. പിന്തുണയുണ്ടാവുമെന്നും പറഞ്ഞു. എന്നാല് മാസങ്ങള്ക്കു ശേഷവും വിഷയത്തില് അനുകൂലമായൊന്നും സംഭവിച്ചില്ല. വനിതാ കായിക താരങ്ങളെ ഏറെ പ്രചോദിപ്പിച്ചിട്ടുള്ള മേരി കോം പോലൊരു താരം സംഭവത്തില് നിശബ്ദത പ്രകടിപ്പിച്ചത് ഏറെ നിരാശപ്പെടുത്തിയെന്നും സാക്ഷി കൂട്ടിച്ചേര്ത്തു.