എവറസ്റ്റ് കയറുന്നതിന് മുൻപ് ഇനി മലമൂത്ര വിസർജ്ജനത്തിനായി രണ്ട് ബാഗുകൾ നൽകും

മല കയറുന്ന സമയത്ത് പലരും മഞ്ഞിൽ കുഴികൾ കുഴിച്ച് അതിലാണ് മലമൂത്ര വിസർജ്ജനം നടത്തുന്നത്. മുകളിലേക്ക് പോയാൽ മഞ്ഞു കുറവായതിനാൽ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തേണ്ടി വരും. ഈ സീസണ് മുന്നോടിയായി യുഎസിൽ നിന്നും 8,000 പ്രത്യേക കവറുകൾ വാങ്ങും.

dot image

കാഠ്മണ്ഡു: എവറസ്റ്റ് കയറുന്നവർ ഇനി സ്വന്തം മലമൂത്ര വിസർജ്ജനം ബാഗുകളിൽ ആക്കി ബേസ് ക്യാമ്പിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മുന്നറിയിപ്പ്. മാർച്ചിലാണ് ഏറ്റവും കൂടുതൽ ആളുകൾ എവറസ്റ്റ് കയറാറുള്ളത്. ഈ സീസണിന് മുന്നോടിയായി യുഎസിൽ നിന്നും 8,000 പ്രത്യേക കവറുകൾ വാങ്ങുമെന്നും റൂറൽ മുനിസിപ്പാലിറ്റി ചെയർമാൻ പറഞ്ഞു. മലകയറ്റക്കാർ ഉപേക്ഷിക്കുന്ന മലമൂത്ര വിസർജ്ജനം മലകളിൽ ദുർഗന്ധം ഉണ്ടാക്കുന്നുണ്ടെന്നും അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും പസാങ് ലാമു റൂറൽ മുനിസിപ്പാലിറ്റി ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.

മലമൂത്ര വിസർജ്ജനം മലകളിൽ കിടക്കുന്നത് മറ്റുള്ള യാത്രകാർക്ക് അസുഖം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിരവധി പേർ പരാതിയും നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറാനുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് മലകയറ്റക്കാർക്ക് ബാഗുകൾ നൽകാൻ തീരുമാനിച്ചത്.

പുതിയകാവ് സ്ഫോടനം; ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ്

സാധാരണയായി മലകയറുന്നതിന് മുമ്പ് മലകയറുന്നവർക്ക് പ്രത്യേക ടോയ്ലറ്റ് ടെൻ്റുറുകൾ മലക്ക് താഴെ സജ്ജീകരിച്ചിട്ടുണ്ട്. എങ്കിലും മലകയറുന്ന സമയത്ത് പലരും മഞ്ഞിൽ കുഴികൾ കുഴിച്ച് അതിലാണ് മലമൂത്ര വിസർജ്ജനം നടത്തുന്നത്. മുകളിലേക്ക് പോയാൽ മഞ്ഞു കുറവായതിനാൽ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തേണ്ടി വരും. വളരെ കുറച്ച് ആളുകൾ മാത്രമേ തങ്ങളുടെ വിസർജ്ജനങ്ങൾ ബയോഡീഗ്രേഡബിൾ ബാഗുകളിൽ തിരികെ കൊണ്ടുവരാറുള്ളൂ. തീവ്രമായ താപനില കാരണം പൂർണ്ണമായി നശിക്കാതെ ശേഷിക്കുന്ന വിസർജ്ജനം ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

ഇതിനൊരു പരിഹാരമായിട്ടാണ് എസ്പിസിസി എന്ന സാഗർമാത മലിനീകരണ നിയന്ത്രണ സമിതി മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ബാഗുകൾ വാങ്ങാൻ തീരുമാനിച്ചത്. ഏകദേശം രണ്ടാഴ്ചയോളം കൊടുമുടിയിൽ ചിലവഴിക്കുന്നവരാണ് മിക്ക യാത്രക്കാരും. അതുകൊണ്ട് ഇനി മുതൽ മല കയറുന്നതിന് മുൻപ് ഒരാൾക്ക് രണ്ട് ബാഗുകൾ വീതം നൽകാനാണ് തീരുമാനം. അവയിൽ ഓരോന്നും അഞ്ച് മുതൽ ആറ് തവണ വരെ ഉപയോഗിക്കാം.

dot image
To advertise here,contact us
dot image