പണം തട്ടിയ ആളെ പാർട്ടി പിന്തുണച്ചു; നടി ഗൗതമി ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള ബന്ധം നടി അവസാനിപ്പിച്ചത്

dot image

ചെന്നൈ: ബിജെപി വിട്ട നടി ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെത്തിയാണ് ഗൗതമി എഐഎഡിഎംകെയിൽ ചേർന്നത്. കഴിഞ്ഞ 25 വർഷമായി ഗൗതമി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള ബന്ധം നടി അവസാനിപ്പിച്ചത്. രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി കബളിപ്പിച്ചതായും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പൻ എന്നയാളെ പാർട്ടി പിന്തുണച്ചു എന്നും പറഞ്ഞാണ് ഗൗതമി ബിജെപി വിട്ടത്.

ഹെഡ്മിസ്ട്രസ് പറഞ്ഞിട്ടും മാനേജർ പൂജ നിർത്തിയില്ല; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us