മുഫ്ത് ബിജ്ലി യോജന; ഒരു കോടി കുടുംബങ്ങളിൽ വെളിച്ചമെത്തിക്കും, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

75000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.

dot image

ഡൽഹി: സൗരോർജ വൈദ്യുതി ഉത്പാദനം പ്രോത്സാപ്പിക്കാൻ ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’യുമായി കേന്ദ്രസർക്കാർ. പുരപ്പുറ സൗരോർജ വൈദ്യുതി ഉദ്പാദനം ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ പദ്ധതി. ഇതിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയാണ് ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ പ്രഖ്യാപിച്ചത്.

ഒരു കോടി കുടുംബങ്ങളിൽ വെളിച്ചമെത്തിക്കുന്നതിനാണ് പദ്ധതിയെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വരുമാനം വർദ്ധിക്കാനും തൊഴിലവസരങ്ങൾ കൂടാനും ഒപ്പം വൈദ്യുതി ബില്ല് കുറയ്ക്കാനും ഈ പദ്ധതി കാരണമാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സബ്സിഡി ലഭിക്കുന്നതിലും ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിലും ജനങ്ങളിൽ അമിതഭാരം ഏൽക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ദേശീയ പോർട്ടൽ വഴി ഗുണഭോക്താക്കളെ ബന്ധിപ്പിക്കും. ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ പ്രചരിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തും.

dot image
To advertise here,contact us
dot image